ആലപ്പുഴ: കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി യോഗത്തില്‍ വീണ്ടും ബഹളം. ഏരിയാ സെക്രട്ടറി സി.കെ.ഭാസ്‌കരനെ മാറ്റുകയും ഏരിയാ കമ്മിറ്റിയില്‍ നിന്ന് മറ്റ് അഞ്ചുപേരെ ഒഴിവാക്കുകയും ചെയ്ത ജില്ലാ സെക്രട്ടേറിയറ്റിന്റെ നപടി ജില്ലാ സെക്രട്ടറി സി.ബി. ചന്ദ്രബാബു റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് ബഹളമുണ്ടായത്. []
ജില്ലാ സെക്രട്ടേറിയറ്റിന്റെ തീരുമാനം അംഗീകരിക്കില്ലെന്ന് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ വ്യക്തമാക്കുകയായിരുന്നു. തുടര്‍ന്ന് ഏരിയാ കമ്മിറ്റി അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. ഞായറാഴ്ച മാറ്റിവച്ച യോഗം ഇന്നു വീണ്്ടും ചേരുകയായിരുന്നു.
വെള്ളിയാഴ്ച സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് അരൂര്‍, കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റികള്‍ പുന:സംഘടിപ്പിക്കാന്‍ തീരുമാനിച്ചത്.
കഞ്ഞിക്കുഴി ഏരിയാ സെക്രട്ടറി മുതിര്‍ന്ന നേതാവ് സി.കെ. ഭാസ്‌കരന്‍, അരൂര്‍ ഏരിയ സെക്രട്ടറി ടി.വി.തങ്കപ്പന്‍ എന്നിവരെ അതാത് സ്ഥാനങ്ങളില്‍നിന്ന് മാറ്റി പകരം ജില്ലാ സെക്രട്ടേറിയറ്റംഗം ജി. വേണുഗോപാലിനെ അരൂര്‍ സെക്രട്ടറിയായും കയര്‍ ഫാക്ടറി തൊഴിലാളി യൂണിയന്‍ നേതാവ് സി.കെ.സുരേന്ദ്രനെ കഞ്ഞിക്കുഴി സെക്രട്ടറിയായും നിയമിക്കാനായിരുന്നു തീരുമാനം.
കഞ്ഞിക്കുഴിയിലെ പുനഃസംഘടിപ്പിച്ച 17 അംഗ കമ്മിറ്റിയില്‍ 10 പേര്‍ സുധാകര അനുകൂലികളും ഏഴുപേര്‍ ഐസക്- വി.എസ്.പക്ഷക്കാരുമാണ്.
നിലവില്‍ കമ്മിറ്റിയംഗങ്ങളായിരുന്ന ജില്ലാപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ടി.പി. മംഗളാമ്മ, കേരള സര്‍വകലാശാ യൂണിയന്‍ മുന്‍ ജനറല്‍ സെക്രട്ടറി എം. സന്തോഷ്‌കുമാര്‍, ലൈബ്രറി കൗണ്‍സില്‍ മുന്‍ സെക്രട്ടറി ജെ. ജയലാല്‍ തുടങ്ങിയവര്‍ കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു. എ.കെ. പ്രസന്നന്‍, പി.എസ്. കുഞ്ഞപ്പന്‍, പി. സുരേന്ദ്രന്‍, കെ.വി. ജയന്‍, കെ.കെ. ചെല്ലപ്പന്‍ എന്നിവരാണ് കമ്മിറ്റിയില്‍ പുതുതായി ഉള്‍പ്പെട്ടവര്‍.
അരൂരില്‍ 16 അംഗ കമ്മിറ്റിയാണ് പുനഃസംഘടിപ്പിച്ചത്. സുധാകരപക്ഷത്ത് 10 പേരും ഐസക്- വി.എസ്.പക്ഷത്ത് ആറുപേരുമുണ്ട്. നിലവിലുള്ള കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ : എല്‍. ഔസേഫ്, ടി.ബി. ഉണ്ണിക്കൃഷ്ണന്‍, വി.കെ. ഉദയകുമാര്‍, വി.കെ. കുഞ്ഞപ്പന്‍, കെ.ഒ. ഔസേഫ്, എല്‍.വി. ബാബു, പി. ഉദയകുമാര്‍, ഗീത രംഗനാഥ്, പി. അരവിന്ദന്‍.
പുതുതായി ഉള്‍പ്പെടുന്നവര്‍ : മുന്‍ ഏരിയ സെക്രട്ടറി അഡ്വ. ബി. അരവിന്ദ്, ആര്‍. അശോകന്‍, പി.ഡി. രമേശന്‍, സി.ടി. വാസു, പി.എന്‍. മോഹനന്‍, ടി.കെ. കരുണാകരന്‍, സി.എം. കുഞ്ഞിക്കോയ.
