ന്യൂദല്‍ഹി: പൗരത്വനിയമത്തിനെതിരെ രാജ്യത്താകമാനം നടക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജെ.എന്‍.യു വിദ്യാര്‍ത്ഥിയുണിയന്‍ മുന്‍ പ്രസിഡണ്ടും സി.പി.ഐ അംഗവുമായ കനയ്യകുമാര്‍. ബീഹാറില്‍ സംഘടിച്ച പൊതുജനറാലിയിലായിരുന്നു കനയ്യകുമാര്‍ വീണ്ടും ‘ആസാദി’ മുഴക്കിയത്.

രാജ്യത്ത് പൗരത്വനിയമം നടപ്പിലാക്കുന്നതിനെരിരേയും ദല്‍ഹിയിലെ ജാമിയമിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കെതിരേയുള്ള പൊലീസ് അതിക്രമങ്ങളെയും ശക്തമായി അപലപിച്ചുകൊണ്ട് കനയ്യ ആസാദി മുഴക്കുകയായിരുന്നു.

പ്രതിഷേധറാലിയുടെ വീഡിയോയും കനയ്യ ട്വിറ്ററില്‍ പങ്കുവെച്ചു.
മതപരമായ പീഡനം നേരിടുന്ന അഭയാര്‍ഥികള്‍ക്ക് പൗരത്വം നല്‍കാനാണ് സി.എ.എ എന്നും അത് ഒരു ഇന്ത്യക്കാരന്റെയും പൗരത്വം കവര്‍ന്നെടുക്കാനല്ലെന്നും കനയ്യ പറഞ്ഞു.

രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടിയും രാജ്യത്ത് പ്രക്ഷോഭം ഉണ്ടാക്കാനും ചില പാര്‍ട്ടികള്‍ ശ്രമിക്കുന്നുണ്ടെന്നും കനയ്യ പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ രാജ്യത്താകമാനം വിദ്യാര്‍ത്ഥികളുടേയും വിവിധ രാഷ്ട്രീയ മുന്നണികളുടേയും മറ്റ് സംഘടനകളുടേയും നേതൃത്വത്തില്‍ പതിഷേധം കനക്കുകയാണ്.