തിയേറ്ററില്‍ എട്ടുനിലയില്‍ പൊട്ടിയ കങ്കണയുടെ ധാക്കഡ് ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു
Entertainment news
തിയേറ്ററില്‍ എട്ടുനിലയില്‍ പൊട്ടിയ കങ്കണയുടെ ധാക്കഡ് ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 20th June 2022, 4:37 pm

സമീപകാലത്ത് ഇറങ്ങിയ ഇന്ത്യന്‍ സിനിമകളില്‍ ഏറ്റവും വലിയ പരാജയ ചിത്രങ്ങളില്‍ ഒന്നായിരുന്നു കങ്കണ റണാവത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ധാക്കഡ്.
കാര്‍ത്തിക് ആര്യന്‍ ഖാന്‍ ചിത്രം ബൂല്‍ ബുലയ്യ 2 നൊപ്പം റിലീസ് ചെയ്ത ചിത്രം ബോക്‌സോഫിസില്‍ തകര്‍ന്നടിയുകയായിരുന്നു.

ധാക്കഡിന്റെ പരാജയം കണക്കിലെടുത്ത് കങ്കണയുടെ വരാന്‍ ഇരിക്കുന്ന ചിത്രം നേരിട്ട് ഒ.ടി.ടി റിലീസ് ആകും എന്ന് വരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോഴിതാ ധാക്കഡിന്റെ തന്നെ ഒ.ടി.ടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകകയാണ് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍.

ജൂലൈ 1 നാണ് ചിത്രം ഒ.ടി.ടിയില്‍ സ്ട്രീമിങ് തുടങ്ങുന്നത്. സീ 5 ലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. നേരത്തെ ചിത്രം റിലീസ് ചെയ്ത് 60 ദിവസത്തിനകം ഒ.ടി.ടി റിലീസ് എന്നതായിരുന്നു തീരുമാനം. പക്ഷെ ചിത്രം തിയേറ്ററില്‍ പരാജയപെട്ടതോടെ നഷ്ടം നികത്താന്‍ ഒ.ടി.ടി റിലീസ് പറഞ്ഞതിലും നേരത്തെ ആകുകയായിരുന്നു.


മേയ് 20 നാണ് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്തത് ആദ്യദിവസം ധാക്കഡിന് പ്രേക്ഷകരുണ്ടായിരുന്നെങ്കിലും പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രം പ്രദര്‍ശിപ്പിച്ച തിയേറ്ററുകള്‍ കാലിയാവുന്ന കാഴ്ചയായിരുന്നു കണ്ടത്.

കാണികള്‍ ഇല്ലാതായതോടെ ധാക്കഡ് പിന്‍വലിച്ച് പകരം ബൂല്‍ ബുലയ്യ 2 പല തിയേറ്ററുകളും പ്രദര്‍ശിപ്പിച്ചിരുന്നു. മള്‍ട്ടി പ്ലക്സ് തിയേറ്ററുകളും ധാക്കഡ് ഒഴിവാക്കിയതും വലിയ വാര്‍ത്തയായിരുന്നു.

Content Highlight : Kangana Ranaut’s boxoffice disaster movie Dhaakad Ott release date Announced