എഡിറ്റര്‍
എഡിറ്റര്‍
ഭാര്യയോട് പരാതി പറഞ്ഞതിന്റെ പേരിലാണ് ആ നടി ആക്രമിക്കപ്പെട്ടത്; ദിലീപിനെതിരെ ആഞ്ഞടിച്ച് കങ്കണ
എഡിറ്റര്‍
Friday 1st September 2017 1:05pm

മുംബൈ: മലയാള സിനിമാലോകത്ത് നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പ്രതികരണമറിയിച്ച് നടി കങ്കണ റണാവത്ത്. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനകുറ്റത്തിന് അറസ്റ്റിലായ നടന്‍ ദിലീപിനെതിരെയാണ് നടി രംഗത്തെത്തിയത്.

ഞാനും ഭയത്തിലാണെന്നും ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ സിനിമാ ലോകത്ത് നിരവധി നടക്കുന്നുണ്ടെന്നും കങ്കണ പറയുന്നത്. ആ നടി ആക്രമിക്കപ്പെട്ടത് എന്തിന് വേണ്ടിയാണ്? ആ നടന്റെ ഭാര്യയോട് പരാതി പറഞ്ഞതിന്റെ പേരിലോ?

അയാള്‍ അവളെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു. അവളുടെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ തീരുമാനിച്ചു. പിന്നീട് നടന്നതൊക്കെ നമുക്ക് അറിയാം. ഇതൊക്കെ എന്റെ കേസ് കഴിഞ്ഞ് സംഭവിച്ചതാണ്. കങ്കണ പറയുന്നു.


Dont Miss ‘ ആര്‍.എസ്.എസ് ഭീകരരുടെ താത്പര്യങ്ങള്‍ക്കനുസരിച്ച് ഭരണകൂടം പ്രവര്‍ത്തിക്കരുത്; തലയില്‍ ചുറ്റിയ സ്‌കാര്‍ഫും പേരും ഭീകരവാദിയാക്കാന്‍ കാരണമാക്കരുത് ‘


ഹൃത്വിക് റോഷനുമായുള്ള തര്‍ക്കങ്ങളെക്കുറിച്ച് സംസാരിക്കുമ്പോഴാണ് കങ്കണ ഇക്കാര്യം പറയുന്നത്. തന്റെ സ്വകാര്യ ചിത്രങ്ങളും ഇമെയില്‍ സന്ദേശങ്ങളും ഹൃത്വിക് പുറത്തുവിട്ടെന്ന് കങ്കണ ആരോപിച്ചിരുന്നു.

ഹൃത്വിക് എന്നില്‍ നിന്ന് ഒളിച്ചു നടക്കുകയാണ്. അയാളെ ഞാന്‍ കാണാന്‍ കാത്തിരിക്കുകയാണ്. കേസ് അങ്ങനെയൊന്നും തീര്‍ന്നിട്ടില്ല. അവര്‍ മാപ്പ് പറയുന്നത് എനിക്ക് കാണണം. ഞാന്‍ കുറച്ച് കാലം മിണ്ടാതെയിരുന്നു. അവര്‍ എങ്ങനെ പ്രതികരിക്കും എന്ന് നോക്കി നില്‍ക്കുകയായിരുന്നു. ഞാന്‍

ആരോടും മാപ്പ് പറയാന്‍ ഞാന്‍ തയ്യാറല്ല. ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല. പിന്നെ എന്തിനാണ് മാപ്പു പറയുന്നത്.? അയാള്‍ എന്റെ മെയില്‍ ഹാക്ക് ചെയ്യുകയായിരുന്നു. അയാളുടെ അടുത്ത് എന്റെ പാസ് വേര്‍ഡ് വരെയുണ്ടായിരുന്നെന്നും കങ്കണ പറയുന്നു.

Advertisement