എഡിറ്റര്‍
എഡിറ്റര്‍
‘വന്ദേമാതരം വിളിക്കാതെ ഇന്ത്യയില്‍ നില്‍ക്കാനാവില്ല’: കാഞ്ച ഐലയ്യക്ക് നേരെ കയ്യേറ്റശ്രമം
എഡിറ്റര്‍
Thursday 23rd November 2017 2:37pm

തെലങ്കാന: വന്ദേമാതരം വിളിക്കാന്‍ ആവശ്യപ്പെട്ട് ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യക്ക് നേരെ കയ്യേറ്റശ്രമം. തെലങ്കാനയിലെ ജഗിതല്‍ ജില്ലയിലെ കോറുത്‌ല ടൗണില്‍ വെച്ചാണ് ഐലയ്യക്ക് നേരെ കൈയേറ്റ ശ്രമമുണ്ടായത്.

ബി.ജെ.പി പ്രവര്‍ത്തകരും ആര്യവൈശ്യ വിഭാഗക്കാരുമാണ് ആക്രമണത്തിന് പിന്നിലെന്ന് കാഞ്ച ഐലയ്യ പറഞ്ഞു.

ഐലയ്യയെ വളഞ്ഞ പ്രവര്‍ത്തകര്‍ വന്ദേമാതരം വിളിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇന്ത്യയില്‍ തുടരണമെങ്കില്‍ വന്ദേമാതരം ചൊല്ലണമെന്നും അല്ലെങ്കില്‍ രാജ്യം വിടേണ്ടി വരുമെന്നുമാണ് ഭീഷണി. ഇവര്‍ ഐലയ്യക്ക് നേരെ മുദ്രാവാക്യം വിളിക്കുകയും ചെരുപ്പൂരി അടിക്കാന്‍ ശ്രമിക്കുകയും മുട്ടയേറ് നടത്തുകും ചെയ്തു.

പൊലീസെത്തിയാണ് ഐലയ്യ്ക്ക് സംരക്ഷണമൊരുക്കിയത്.

‘വൈശ്യാസ് ആര്‍ സോഷ്യല്‍ സ്മഗ്ലേഴ്‌സ്’ (Samajika smugglurlu komatollu) എന്ന ഐലയ്യയുടെ പുസ്തകം പുറത്ത് വന്നതിന് ശേഷം നിരവധി ഭീഷണികള്‍ ഐലയ്യക്ക് നേരെ വന്നിരുന്നു. ആര്യ-വൈശ്യ ഇഖ്യ പ്രവര്‍ത്തകര്‍ കാഞ്ച ഐലയ്യയുടെ കോലം കത്തിക്കുകയും പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Advertisement