ദളിത് വിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവര്‍ക്കുള്ള സൂചനയാണ് കുരീപ്പുഴയ്‌ക്കെതിരെയുള്ള ആക്രമണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കാനം രാജേന്ദ്രന്‍
Kerala News
ദളിത് വിരുദ്ധ നിലപാടുകളെ എതിര്‍ക്കുന്നവര്‍ക്കുള്ള സൂചനയാണ് കുരീപ്പുഴയ്‌ക്കെതിരെയുള്ള ആക്രമണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കാനം രാജേന്ദ്രന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th February 2018, 9:40 am

 

തിരുവനന്തപുരം: കവി കുരീപ്പുഴ ശ്രീകുമാറിനുനേരേയുണ്ടായ ആര്‍.എസ്.എസ് ആക്രമണത്തെ അപലപിച്ച് സി.പി.ഐ സംസ്ഥാനസെക്രട്ടറി കാനം രാജേന്ദ്രന്‍. ആര്‍.എസ്.എസ് നയങ്ങള്‍ തിരുത്തണമെന്നാവശ്യപ്പെട്ട് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കാനം വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്ത് ഹിന്ദുത്വ ആശയങ്ങള്‍മാത്രം പ്രചരിപ്പിക്കുന്ന സംഘടനയാണ് ആര്‍.എസ്.എസ്. അവരുടെ ഫാസിസ്റ്റ് നയങ്ങളെ എതിര്‍ത്ത് നിലപാടെടുക്കുന്ന വ്യക്തിയാണ് കുരീപ്പുഴ ശ്രീകുമാര്‍.

ദളിത് വിഷയങ്ങളില്‍ ആര്‍.എസ്.എസിനുള്ള അസഹിഷ്ണുതയാണ് കുരീപ്പുഴയ്ക്കു നേരേയുള്ള ആക്രമത്തിന് കാരണം. പുരോഗമന ആശയങ്ങളുടെ ശക്തനായ പോരാളിയും പ്രവര്‍ത്തകനുമായ കൂരീപ്പുഴയെ ആക്രമിച്ചവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കണമെന്നും കാനം അഭിപ്രായപ്പെട്ടു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം