'ബാഗ്ദാദിയെ കൊന്ന വീഡിയോ കണ്ട് ആഹ്ലാദിക്കുന്ന ട്രംപിന്റെ മാനസികാവസ്ഥയിലാണ് ചീഫ് സെക്രട്ടറി'; ടോം ജോസിന്റെ മാവോയിസ്റ്റുകളെ കൊല്ലണമെന്ന ലേഖനത്തിനെതിരെ കാനം
Kerala
'ബാഗ്ദാദിയെ കൊന്ന വീഡിയോ കണ്ട് ആഹ്ലാദിക്കുന്ന ട്രംപിന്റെ മാനസികാവസ്ഥയിലാണ് ചീഫ് സെക്രട്ടറി'; ടോം ജോസിന്റെ മാവോയിസ്റ്റുകളെ കൊല്ലണമെന്ന ലേഖനത്തിനെതിരെ കാനം
ന്യൂസ് ഡെസ്‌ക്
Tuesday, 5th November 2019, 8:33 pm

മാവോയിസ്റ്റുകളെ കൊല്ലണമെന്ന ആവശ്യമുയര്‍ത്തി ദേശീയ മാധ്യമത്തില്‍ ചീഫ് സെക്രട്ടറി ടോം ജോസ് എഴുതിയ ലേഖനത്തെ വിമര്‍ശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരളത്തില്‍ മുഖ്യമന്ത്രിയാണോ ചീഫ് സെക്രട്ടറിയാണോ വലുതെന്നും കാനം ചോദിച്ചു.

‘അബൂബക്കര്‍ അല്‍-ബാഗ്ദാദിയെ കൊലപ്പെടുത്തിയതിന്റെ വീഡിയോ കണ്ട് ആഹ്ലാദിക്കുന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ മാനസികാവസ്ഥയിലാണ് ചീഫ് സെക്രട്ടറി. അദ്ദേഹം നടത്തിയിരിക്കുന്നത് കോടതി അലക്ഷ്യമാണ്. മജിസ്റ്റീരിയല്‍ അന്വേഷണത്തില്‍ ഇരിക്കുന്ന വിഷയം ആയതിനാലാണ് മുഖ്യമന്ത്രി സഭയില്‍ ഒന്നും പ്രതികരിക്കാതിരുന്നത്. ചീഫ് സെക്രട്ടറിയാവട്ടെ മാവോയിസ്റ്റുകളെ കൊല്ലണമെന്ന് ലേഖനം എഴുതി’, കാനം പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അനുമതിയില്ലാതെ പുസ്തകം എഴുതിയതിന്റെ പേരില്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ പേരില്‍ നടപടിയെടുത്തവരാണ് എല്‍.ഡി.എഫ് സര്‍ക്കാരെന്നും കാനം ചൂണ്ടിക്കാട്ടി. പിലാത്തറയില്‍ പൊതുപരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കാനം.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ