മധ്യപ്രദേശ് ഐ.പി.എല്‍ ടീമിന് പേര് നിര്‍ദേശിക്കാന്‍ യുവാക്കള്‍ക്ക് അവസരം: കമല്‍ നാഥിന്റെ മകന്‍
national news
മധ്യപ്രദേശ് ഐ.പി.എല്‍ ടീമിന് പേര് നിര്‍ദേശിക്കാന്‍ യുവാക്കള്‍ക്ക് അവസരം: കമല്‍ നാഥിന്റെ മകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 7th November 2023, 4:02 pm

ഭോപ്പാല്‍: കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്നായ മധ്യപ്രദേശ് ഐ.പി.എല്‍ ടീമിന് പേരുകള്‍ നിര്‍ദേശിക്കാന്‍ യുവാക്കളോട് ആവശ്യപ്പെട്ട് ലോക്സഭാ അംഗവും കമല്‍ നാഥിന്റെ മകനുമായ നകുല്‍ നാഥ്.

മധ്യപ്രദേശില്‍ കഴിഞ്ഞ മാസം പുറത്തിറക്കിയ കോണ്‍ഗ്രസിന്റ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളില്‍ ഒന്നായിരുന്നു സ്വന്തമായൊരു ഐ.പി.എല്‍ ടീം എന്നത്.

‘ഞങ്ങള്‍ സര്‍ക്കാര്‍ രൂപികരിച്ചാല്‍ മധ്യപ്രദേശിനായി ഐ.പി.എല്‍ ടീം ഉണ്ടാക്കും. ഞാനാഗ്രഹിക്കുന്നത് യുവാക്കള്‍ ടീമിന് അനുയോജ്യമായ പേര് നിര്‍ദേശിക്കണന്നാണ് ‘നകുല്‍ നാഥ് പറഞ്ഞു.

ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ അഭിമാനം ഉയര്‍ത്താനാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

ബി.സി.സി.ഐ സ്ഥാപിച്ച പ്രൊഫഷണല്‍ ക്രിക്കറ്റ് ലീഗായ ഐ.പി.എല്‍ 2008 ലാണ് ആരംഭിച്ചത്. ഇതില്‍ വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് ഐ.പി.എല്‍ ടീമുകള്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍ ഇതുവരെ മധ്യപ്രദേശിന് സ്വന്തമായി ടീമില്ല.

മധ്യപ്രദേശിലെ എല്ലാവര്‍ക്കും 25 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ, 27 ശതമാനം ഒ.ബി.സി റിസര്‍വേഷന്‍, രണ്ട് ലക്ഷം രൂപ വരെയുള്ള കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളും, സ്ത്രീകള്‍ക് പ്രതിമാസം 1500 രൂപ, 500 രൂപയ്ക്ക് എല്‍.പി.ജി സിലിണ്ടറുകള്‍, സൗജന്യ സ്‌കൂള്‍ വിദ്യാഭ്യാസം, ഓള്‍പെന്‍ഷന്‍ സ്‌കീം നടപ്പാക്കല്‍, തൊഴില്‍ രഹിതര്‍ക്ക് പ്രതിമാസം 1500 മുതല്‍ 3000 രൂപ വരെ ധനസഹായം എന്നിവയായിരുന്നു കോണ്‍ഗ്രസ് നല്‍കിയ മറ്റ് സുപ്രധാന വാഗ്ദാനങ്ങള്‍.

മധ്യപ്രദേശില്‍ 230 മണ്ഡലങ്ങളിലേക്കാണ് നവംബര്‍ 17 നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് ഫലപ്രഖ്യാപനം.

 

content highlight :Kamal Nath’s son seeks suggestions for name of Madhya Pradesh IPL team promised by Congres