എഡിറ്റര്‍
എഡിറ്റര്‍
‘സ്‌നേഹത്തോടെ അരികിലെത്തിയ ആരാധകനെ തള്ളി മാറ്റി കമല്‍ഹാസന്‍’; രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി സംഘപരിവാര്‍ പഴയ വീഡിയോ കുത്തിപ്പൊക്കിയതോ?
എഡിറ്റര്‍
Monday 27th November 2017 7:23pm

ചെന്നൈ: ഉലകനായകന്‍ കമല്‍ഹാസനിത് വിവാദങ്ങളുടെ സമയമാണ്. ഒന്നു കഴിയുമ്പോള്‍ മറ്റൊന്ന് എന്ന തരത്തില്‍ വിവാദങ്ങള്‍ മാറി മാറി വന്നു കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ സൂപ്പര്‍ താരം പുതിയ വിവാദത്തില്‍ ചെന്നുപെട്ടിരിക്കുകയാണ്. ഇത്തവണത്തേത് രാഷ്ട്രീയ പ്രതികരണത്തിന്റെ പേരിലല്ല മറിച്ച് ആരാധകനോട് മോശമായി പെരുമാറിയതിനാണ്.

ആരാധകനെ കമല്‍ഹാസന്‍ തളളി മാറ്റുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. ഒരു ഷോപ്പിലെത്തിയ കമല്‍ഹാസന്‍ തിരികെമടങ്ങുന്നതിനിടെയായിരുന്നു സംഭവം.

കമല്‍ഹസാനെ കാണാനായി ഷോപ്പിനു മുന്നില്‍ ആരാധകരുടെ വലിയൊരു കൂട്ടം തമ്പടിച്ചിരുന്നു. ഷോപ്പില്‍ നിന്നും പുറത്തിറങ്ങിയ താരത്തെ കാണാന്‍ ആരാധകര്‍ തിരക്കു കൂട്ടി. പടികള്‍ ഇറങ്ങി കമല്‍ഹാസന്‍ കാറിനടുത്തേക്ക് നീങ്ങവെ ആരാധകരിലൊരാള്‍ ഓടിയരികിലെത്തുകയായിരുന്നു. സ്‌നേഹത്തോടെയെത്തിയ ആരാധകനെ പക്ഷെ കമല്‍ഹാസന്‍ തള്ളിയകറ്റി. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്.


Also Read: വീട്ടില്‍ നിന്നും സ്വതന്ത്ര്യയാക്കിയത് വിജയം; ഹാദിയയെ കാണുന്നതില്‍ തടസമില്ലെന്നും ഭര്‍ത്താവ് ഷെഫിന്‍ ജഹാന്‍


എന്നാല്‍ 2015 ല്‍ ഉത്തമ വില്ലന്‍ സിനിമയുടെ സമയത്ത് ബംഗളൂരുവില്‍ നടന്ന സംഭവത്തിന്റെ വിഡിയോയാണ് ഇതെന്നും ചിലര്‍ പറയുന്നു. കമല്‍ഹാസന്‍ രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിനെ പ്രതിരോധിക്കാനായി സംഘപരിവാര്‍ പഴയ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കുത്തിപ്പൊക്കിയിരിക്കുകയാണെന്നും ചിലര്‍ പറയുന്നു.

ജനങ്ങള്‍ക്ക് മുന്നിലുളള താരത്തിന്റെ പ്രതിച്ഛായയെ ഇതിലൂടെ തകര്‍ക്കുകയാണ് ലക്ഷ്യമെന്നും ആരോപണമുണ്ട്. കമല്‍ഹാസനെതിരെ വ്യാപക പ്രതിഷേധത്തിന് വീഡിയോ കാരണമായിട്ടുണ്ട്. അതേസമയം, കമല്‍ഹാസന്റെ കാലുകള്‍ തൊട്ടു തൊഴാന്‍ ശ്രമിക്കവേയാണ് ആരാധകനെ അദ്ദേഹം പിടിച്ചു മാറ്റിയതെന്നാണ് കമല്‍ഹാസനോട് ഒരു വിഭാഗം പറയുന്നത്.

Advertisement