കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്
national news
കമല്‍ ഹാസന്‍ ചിത്രം തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th May 2025, 5:46 pm

ബെംഗളൂരു: മണിരത്‌നം-കമല്‍ ഹാസന്‍ കൂട്ടുകെട്ടില്‍ പിറന്ന  തമിഴ് ചിത്രം തഗ് ലൈഫിന് കര്‍ണാടകയില്‍ വിലക്ക്.

ഭാഷ വിവാദത്തില്‍ കമല്‍ ഹാസന്‍ പരസ്യമായി മാപ്പ് പറയുന്നത് വരെ വിലക്ക് തുടരുമെന്ന് കര്‍ണാടക ഫിലം ചേമ്പര്‍ ഓഫ് കോമേഴ്‌സ് വ്യക്തമാക്കി.

എന്നാല്‍ പറഞ്ഞതില്‍ തെറ്റുണ്ടെങ്കില്‍ മാത്രമെ മാപ്പ്  പറയൂ എന്ന നിലപാടില്‍ കമല്‍ ഹാസന്‍ ഉറച്ച് നില്‍ക്കുകയാണ്. തഗ് ലൈഫിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന ഒരു ചടങ്ങില്‍വെച്ച് കന്നഡയുടെ ഉത്ഭവം തമിഴില്‍ നിന്നാണെന്ന്‌ കമല്‍ ഹാസന്‍ അഭിപ്രായപ്പെട്ടിരുന്നു. ഈ പരാമര്‍ശത്തെ തുടര്‍ന്നാണ് വിവാദം ആരംഭിച്ചത്.

Content Highlight: Kamal Haasan’s film Thug Life banned in Karnataka