ചെന്നൈ: രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ഹാസന്‍. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിനോടൊപ്പമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കമല്‍ഹാസന്‍ എത്തിയത്.
ചെന്നൈ: രാജ്യസഭയിലേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച് കമല്‍ഹാസന്‍. തമിഴ്‌നാട് മുഖ്യമന്ത്രിയും ഡി.എം.കെ നേതാവുമായ എം.കെ സ്റ്റാലിനോടൊപ്പമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ കമല്‍ഹാസന്‍ എത്തിയത്.
ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു. ഡി.എം.കെയോടൊപ്പം ചേര്‍ന്നാണ് മക്കള്‍ നീതി മയ്യം മത്സരിക്കുന്നത്. പുതിയ ചിത്രം തഗ്ഗ് ലൈഫ് റിലീസ് ചെയ്തതിന് പിന്നാലെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു.
ഡി.എം.കെ സഖ്യകക്ഷികളായ വി.സി.കെ നേതാവ് തൊല്‍ തിരുമാവളവന്‍, എം.ഡി.എ.ംകെ നേതാവ് വൈകോ, തമിഴ്നാട് കോണ്‍ഗ്രസ് അധ്യക്ഷന്‍ സെല്‍വപെരുന്ദഗെ എന്നിവരും സെക്രട്ടറിയേറ്റില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
ഡി.എം.കെ രാജ്യസഭയിലേക്കുള്ള ഒരു സീറ്റ് മക്കള്‍ നീതി മയ്യത്തിന് നേരത്തെ അനുവദിച്ചിരുന്നു. തുടര്‍ന്നാണ് കമല്‍ഹാസന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ തീരുമാനിച്ചത്.
നടക്കാനിരിക്കുന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സ്ഥാനാര്‍ത്ഥികളെ ഡി.എം.കെ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 19നാണ് തെരഞ്ഞെടുപ്പ്. കമല്‍ഹാസനെ കൂടാതെ സല്‍മ, അഡ്വ. പി. വില്‍സണ്‍സ എസ്.ആര്‍ ശിവ ലിംഗം എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.
Content Highlight: Kamal Haasan files nomination for Rajya Sabha