മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് കല്യാണി പ്രിയദര്‍ശന്‍. നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളാണ് കല്യാണി. എന്നാല്‍ ഇരുവരുടേയും മകള്‍ എന്ന ലേബലില്‍ നിന്ന് നടി കല്യാണി പ്രിയദര്‍ശന്‍ എന്ന ഐഡന്റിറ്റിയിലേക്ക് മാറാന്‍ കല്യാണിക്ക് പെട്ടെന്ന് തന്നെ സാധിച്ചിരുന്നു.
2017ല്‍ അഖില്‍ അക്കിനേനിയുടെ ഹലോ എന്ന തെലുങ്ക് സിനിമയിലൂടെയാണ് കല്യാണി തന്റെ അഭിനയം ആരംഭിക്കുന്നത്. പിന്നീട് തമിഴ് സിനിമയുടെയും ഭാഗമായ നടി 2020ലാണ് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് വരുന്നത്.
എല്ലാ കഥാപാത്രങ്ങള്‍ക്കും താന്‍ ഹൃദയത്തില്‍ ഓരോ സ്ഥാനം നല്‍കിയിട്ടുണ്ട് എന്നാണ് നടി പറയുന്നത്. ഏറ്റവും എന്‍ജോയ് ചെയ്ത സിനിമ ഹൃദയമാണെന്നും ഏറ്റവും കൂടുതല്‍ സുഹൃത്തുക്കളെ ഉണ്ടാക്കിയ സിനിമ വരനെ ആവശ്യമുണ്ട് ആണെന്നും കല്യാണി പറഞ്ഞു.
‘സിനിമയില്‍ ഇതുവരെ ചെയ്ത എല്ലാ കഥാപാത്രങ്ങള്‍ക്കും ഞാന്‍ എന്റെ ഹൃദയത്തില്‍ ഓരോ സ്ഥാനം നല്‍കിയിട്ടുണ്ട് എന്നതാണ് സത്യം. ഞാന്‍ ഏറ്റവും എന്‍ജോയ് ചെയ്ത സിനിമ ഹൃദയം ആയിരുന്നു.
എന്നാല്‍ ഞാന്‍ ഇതുവരെ ഏറ്റവും കൂടുതല്‍ സുഹൃത്തുക്കളെ ഉണ്ടാക്കിയ സിനിമ വരനെ ആവശ്യമുണ്ട് ആണ്. ആ സിനിമയിലൂടെ ദുല്‍ഖറും, അനൂപും, ജിതിനും എന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായി.
Content Highlight: Kalyani Priyadarshan Talks About Thallumala