എഡിറ്റര്‍
എഡിറ്റര്‍
കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സഹോദരന്‍ രാജ്‌നാഥ് സിംഗിന് നിവേദനം നല്‍കി
എഡിറ്റര്‍
Sunday 2nd April 2017 7:24pm

ആലുവ: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗിനെ കണ്ടു. ഇതു സംബന്ധിച്ച് രാജ് നാഥ് സിംഗിന് നിവേദനവും നല്‍കി.

ആലുവ പാലസില്‍ എത്തിയാണ് രാമകൃഷ്ണന്‍ രാജ്‌നാഥ് സിംഗിനെ കണ്ടത്. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരുമുള്‍പ്പടെയുള്ളവരുടെ സാന്നിധ്യത്തിലായിരുന്നു നിവേദം കേന്ദ്ര ആഭ്യന്തര മന്ത്രിയ്ക്ക് കൈമാറിയത്.

കലാഭവന്‍ മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസ് സി.ബി.ഐയ്ക്ക് വിടണമെന്നും മണിയുടെ കുടുംബം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ തയ്യാറാകാതെ വരികയായിരുന്നു.

Advertisement