കാക്കാനാടന്റെ പ്രശസ്ത നോവല്‍ പറങ്കിമല ഒരിക്കല്‍ കൂടി ബിഗ് സ്‌ക്രീനിലേക്ക്. 1981 ല്‍ ഭരതന്‍ ദൃശ്യഭാഷയൊരുക്കിയ ചിത്രത്തിന് 33 വര്‍ഷങ്ങള്‍ക്ക് ശേഷം നവാഗതനായ സെന്നന്‍ പള്ളാശ്ശേരിയാണ് ചലച്ചിത്ര ഭാഷ്യം നല്‍കുന്നത്.[]
പുതുമുഖങ്ങളായ ബിയോണും വിനു ധലാലും ചേര്‍ന്നാണ് ചിത്രത്തിലെ നായികാ നായകന്മാരെ അവതരിപ്പിക്കുന്നത്. വി.എസ് ഇന്റര്‍നാഷണല്‍ ആന്‍ഡ് കോക്കാട്ട് ഫിലിം കമ്പനിയുടെ ബാനറില്‍ വിജിന്‍സ്, തോമസ് കോക്കാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
കലാഭവന്‍ മണി, ജഗദീഷ്, ഇന്ദ്രന്‍സ്, തിരുമുരുകന്‍, ബിനോയ് പരപ്പനങ്ങാടി, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഗോപകുമാര്‍, ഗീതാവിജയന്‍, കലാരഞ്ജിനി, താരാ കല്യാണ്‍, മിനി മഞ്ജു ജെയ്‌സണ്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
മുരുകന്‍ കാട്ടാക്കടയുടെ വരികള്‍ക്ക് അഫ്‌സല്‍ യൂസുഫ് ഈണം നല്‍കി. തട്ടേക്കാട്, നേര്യമംഗലം, മൂന്നാര്‍ എ്ന്നിവിടങ്ങളിലായി ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുകയാണ്.
