| Wednesday, 19th October 2011, 8:45 am

സാഹിത്യകാരന്‍ കാക്കനാടന്‍ അന്തരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്ലം: പ്രശസ്ത സാഹിത്യകാരന്‍ കാക്കനാടന്‍(76) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കരള്‍രോഗത്തിനു ചികിത്സയിലായിരുന്നു. ഇന്നലെ വൈകിട്ട് നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.

ജോര്‍ജ്ജ് വര്‍ഗ്ഗീസ് എന്ന കാക്കനാടന്‍ 1935 ഏപ്രില്‍ 23നു തിരുവല്ലയിലാണ് ജോര്‍ജ് വര്‍ഗീസ് കാക്കനാടന്‍ എന്ന കാക്കനാടന്‍ ജനിച്ചത്. മലയാള സാഹിത്യത്തിലെ ആധുനികതയുടെ തുടക്കക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഒറോത, ഉഷ്ണമേഖല, സാക്ഷി, പ്രളയനത്തിനുശേഷം, ഏഴാംമുദ്ര, വസൂരി, കോഴി, കാലപ്പഴക്കംഎന്നിവയാണു പ്രധാനകൃതികള്‍.

1963ല്‍ പുറത്തിറങ്ങിയ കച്ചവടമാണ് ആദ്യ കഥാസമാഹാരം. കാക്കനാടന്‍ അന്ന ദല്‍ഹിയിലായിരുന്നു. ദല്‍ഹിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ ചേര്‍ന്നാണ് കച്ചവടം പുറത്തിറക്കിയത്. യുദ്ധാവസാനം എന്ന കൃതിക്ക് ലഭിച്ച മലയാളനാട് ചെറുകഥാ പുരസ്‌കാരമാണ് കാക്കനാടനു കിട്ടിയ ആദ്യ ബഹുമതി. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ്, ബാലാമണിയമ്മ പുരസ്‌കാരം, മുട്ടത്തുവര്‍ക്കി അവാര്‍ഡ്, പത്മപ്രഭാ പുരസ്‌കാരം തുടങ്ങിയവയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

തന്റെ സ്വപ്‌നമായിരുന്ന ക്ഷത്രിയന്‍ എന്ന നോവല്‍ പൂര്‍ത്തിയാക്കാനാവാതെയാണ് കാക്കനാടന്‍ മലയാള സാഹിത്യത്തോട് വിടപറഞ്ഞത്.

ഡൂള്‍ന്യൂസ് ഡെസ്‌ക്