'അച്ഛന്‍ ആദ്യം ഞങ്ങളുടെ വിവാഹത്തെ എതിര്‍ത്തു'; മനസ്സു തുറന്ന് കജോള്‍
Film News
'അച്ഛന്‍ ആദ്യം ഞങ്ങളുടെ വിവാഹത്തെ എതിര്‍ത്തു'; മനസ്സു തുറന്ന് കജോള്‍
ന്യൂസ് ഡെസ്‌ക്
Thursday, 14th January 2021, 6:25 pm

മുംബൈ: ബോളിവുഡിന്റെ പ്രിയ താരദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡില്‍ തങ്ങളുടേതായ സ്ഥാനം കണ്ടെത്തിയ ഇരുവരെയും ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ആരാധകര്‍ ആഘോഷിച്ച വിവാഹമായിരുന്നു കജോളിന്റെയും ദേവ്ഗണിന്റെയും. തന്റെ വിവാഹവും കുടുംബജീവിതവുമായി ബന്ധപ്പെട്ട് കജോള്‍ നടത്തിയ ചില പരാമര്‍ശങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയിലെ ചര്‍ച്ചാവിഷയം.

തന്റെ വിവാഹത്തെ ആദ്യം എതിര്‍ത്തത് തന്റെ അച്ഛന്‍ ഷോമു മുഖര്‍ജിയായിരുന്നുവെന്നായിരുന്നു കജോള്‍ പറഞ്ഞത്. അതിന് കാരണവും നടി തന്നെ പറഞ്ഞു.

‘അച്ഛനായിരുന്നു ആദ്യം എന്റെ വിവാഹത്തെ എതിര്‍ത്തത്. കാരണം മറ്റൊന്നുമല്ല. 24-ാം വയസ്സില്‍ വിവാഹം കഴിക്കുന്നതിനോട് അദ്ദേഹത്തിന് എതിര്‍പ്പായിരുന്നു. വിവാഹത്തിന് മുമ്പ് സ്വന്തമായി ഒരു കരിയര്‍ വേണമെന്ന് അദ്ദേഹം പറഞ്ഞു. അച്ഛന്‍ മാത്രമല്ല. അമ്മയ്ക്കും ഇതേ അഭിപ്രായമായിരുന്നു. അമ്മയാണ് എന്നെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്തത്. എന്റെ കുടുംബത്തില്‍ ഒരിടത്തും പാട്രിയാര്‍ക്കി സ്വഭാവം ആര്‍ക്കുമുണ്ടായിരുന്നില്ല. എന്തും നേരിടാനുള്ള കഴിവ് എനിക്കുണ്ടായത് എന്റെ കുടുംബത്തില്‍ നിന്നുമാണ്’, കജോള്‍ പറഞ്ഞു.

അമ്മയും മുത്തശ്ശിയും പകര്‍ന്നു തന്ന പാഠങ്ങള്‍ തന്റെ മകളോടും താന്‍ പറയാറുണ്ടെന്നും കജോള്‍ പറയുന്നു. സ്വന്തമായി അഭിപ്രായം വേണമെന്നും സ്വതന്ത്രമായി നില്‍ക്കണമെന്നും മകളെ ഉപദേശിക്കാറുണ്ടെന്നും കജോള്‍ പറഞ്ഞു.

മൂന്ന് സ്ത്രീകളുടെ കഥപറയുന്ന ത്രിഭംഗയാണ് കജോളിന്റെ ഏറ്റവുമടുത്തായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ഒ.ടി.ടി റിലീസ് ചെയ്യുന്ന ചിത്രത്തില്‍ കജോളിനൊപ്പം താന്‍വി ആസ്മി, മിഥില പാല്‍ക്കര്‍ എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്നു.

ഒരേ കുടുംബത്തിലെ മൂന്ന് തലമുറയില്‍പ്പെട്ട സ്ത്രീകളുടെ കഥയാണ് ത്രിഭംഗ. രേണുക ഷാഹനെയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Kajol Says About Her Marriage