കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍താരം നയന്‍താരയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രധാനവേഷത്തില്‍ എത്തിയ ചിത്രമായിരുന്നു പുതിയ നിയമം. എ.കെ.സാജന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം 2016 ഫെബ്രുവരിയില്‍ ആയിരുന്നു റിലീസ് ചെയ്തത്.
നയന്‍താര വാസുകി എന്ന വീട്ടമ്മയെയും മമ്മൂട്ടി അഡ്വ: ലൂയിസ് പോത്തനും ആയി എത്തിയ ചിത്രത്തില്‍ യുവതാരം റോഷന്‍ മാത്യൂവായിരുന്നു വില്ലന്‍ റോളില്‍ എത്തിയത്.
ഇപ്പോഴിതാ പുതിയനിയമം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യുകയാണ്. ചിത്രത്തിന്റെ നിര്‍മ്മാതാവ് അരുണ്‍ നാരായണനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും സംവിധായകന്‍ നീരജ് പാണ്ഡേയുടെ നിര്‍മ്മാണ കമ്പനിയും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ ഒരുക്കുന്നത്.
എ വെനസ്ഡേ, സ്പെഷ്യല്‍ ഛബ്ബീസ്, എം.എസ് ധോണി എന്നീ ചിത്രങ്ങള്‍ ഒരുക്കിയ ഹിറ്റ് സംവിധായകനാണ് നീരജ് പാണ്ഡേ. താരദമ്പതികളായിരിക്കും ഹിന്ദി പതിപ്പിലെ പ്രധാന വേഷത്തില്‍ എത്തുകയെന്നാണ് അരുണ്‍ നാരായണന്‍ സൂചിപ്പിച്ചത്.
Content Highlights: Kajol as Vasuki ?; Puthiya Niyamam prepares for Hindi remake; Fans with questions
