കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു
Movie Day
കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 29th December 2021, 3:59 pm

കോഴിക്കോട്: സംഗീത സംവിധായകന്‍ കൈതപ്രം വിശ്വനാഥന്‍ നമ്പൂതിരി അന്തരിച്ചു. കോഴിക്കോടെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഉച്ചയോടെയാണ് മരണം സ്ഥിരീകരിച്ചത്. 58 വയസായിരുന്നു.

തിളക്കം, കണ്ണകി തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം ചെയ്തിട്ടുണ്ട്. മലയാള സിനിമാ ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദര നമ്പൂതിരി സഹോദരനാണ്.

പരേതരായ കണ്ണാടി കേശവന്‍ നമ്പൂതിരിയുടെയും അദിതി അന്തര്‍ജനത്തിന്റെയും മകനായി കണ്ണൂര്‍ ജില്ലയിലെ കൈതപ്രം ഗ്രാമത്തിലാണ് ജനനം.

തിരുവനന്തപുരം സംഗീത കോളജിലായിരുന്നു പഠനം. ജയരാജിന്റെ കളിയാട്ടത്തിലാണ് ആദ്യമായി സംഗീതസംവിധാനം നിര്‍വഹിച്ചത്. കണ്ണകി, തിളക്കം മുതലായവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം