സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
‘ഈ സമയം എത്രയും വേഗം കടന്നുപോകണമെന്നാണ് ഞാന്‍ പ്രാര്‍ത്ഥിക്കുന്നത്’; ഷമിയ്ക്ക് പിന്തുണയുമായി കൈഫ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 14th March 2018 5:43pm

മുംബൈ: ഗാര്‍ഹിക പീഡനക്കേസിനെത്തുടര്‍ന്ന് വിവാദത്തിലായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയ്ക്ക് പിന്തുണയുമായി ഇന്ത്യന്‍ മുന്‍താരം മുഹമ്മദ് കൈഫ്. ഷമിയ്ക്ക് തിരിച്ചുവരാന്‍ കഴിയുന്നതായാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹത്തിന് ഇന്ത്യന്‍ ടീമില്‍ നിര്‍ണായക സ്ഥാനമാണുള്ളതെന്നും കൈഫ് പറഞ്ഞു.

‘ ഷമിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടെന്നുള്ളത് എല്ലാവര്‍ക്കുമറിയാം. അതുകൊണ്ട് അതിനെക്കുറിച്ച് കൂടുതല്‍ പറയുന്നത് ശരിയല്ല. പക്ഷെ അദ്ദേഹം മികച്ച കളിക്കാരനാണെന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല’.


Also Read:  ‘നിരാശയുണ്ട്, പക്ഷേ അവര്‍ നന്നായി കളിച്ചു’ എഫ്.സി ഗോവയ്ക്കും പരിശീലകനും അഭിനന്ദനങ്ങളുമായി വിരാട് കോഹ്‌ലി


 

ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ താന്‍ ഷമി ഇപ്പോള്‍ കടന്നുപോകുന്ന മോശം സമയം പെട്ടെന്ന് അവസാനിക്കട്ടെ എന്നാണ് ആഗ്രഹിക്കുന്നതെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു. ഷമിയുടെ ഭാര്യ എല്ലാ കാര്യങ്ങളും മാധ്യമങ്ങളോട് പറഞ്ഞതാണെന്നും അതിനാല്‍ അതിനെക്കുറിച്ച് കൂടുതല്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കൈഫ് കൂട്ടിച്ചേര്‍ത്തു.

മുഹമ്മദ് ഷമിയുടെ ഭാര്യ ഹാസിന്‍ ജഹാന്‍ ഷമിയ്ക്ക് മറ്റു സ്ത്രീകളുമായി ബന്ധമുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു. ഷമിയുടെ വീട്ടുകാര്‍ തന്നെ പീഡിപ്പിക്കാറുണ്ടെന്നും ഹാസിന്‍ മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തിയിരുന്നു.


Don’t Miss: ‘ഇനി കളി മാറും’; ഇന്ത്യന്‍ ഫുട്‌ബോളിലെ ‘യുവരാജാവ്’ ബ്ലാസ്‌റ്റേഴ്‌സിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍


 

സംഭവത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ ഷമിയുമായുള്ള കരാര്‍ ബി.സി.സി.ഐ വെട്ടിക്കുറച്ചിരുന്നു.

Advertisement