സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
ISL
‘ഇനി കളി മാറും’; ഇന്ത്യന്‍ ഫുട്‌ബോളിലെ ‘യുവരാജാവ്’ ബ്ലാസ്‌റ്റേഴ്‌സിലേക്കെന്ന് റിപ്പോര്‍ട്ടുകള്‍
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday 14th March 2018 12:44pm

കൊച്ചി: ദിമിതര്‍ ബെര്‍ബറ്റോവ് സിഫ്‌നിയോസിസും ടീം ഉപേക്ഷിച്ച് മടങ്ങിയതിനു പിന്നാലെ പ്രതിസന്ധിയിലായ കേരളാ ബ്ലാസ്റ്റേഴ്‌സില്‍ നിന്ന് സി.കെ വിനീതും പോവുകയാണെന്ന വാര്‍ത്ത ആരാധകര്‍ ഞെട്ടലോടെയാണ് കേട്ടത്. ഇതിനു പിന്നാലെയാണ് മലയാളി സൂപ്പര്‍ താരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിലേക്ക് വരുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നത്.

പ്രതിരോധ കോട്ട തീര്‍ക്കാന്‍ അനസ് എത്തുമ്പോള്‍ മധ്യനിരയ്ക്ക് കരുത്തേകാന്‍ ഹലിചരണ്‍ നാര്‍സാരിയുമായും ബ്ലാസ്‌റ്റേഴ്‌സ് കരാറിലേര്‍പ്പെട്ടന്ന വാര്‍ത്തകളും കേരളാ ക്യാമ്പിനെ ഉദ്ധരിച്ച് പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യന്‍ ടീമിലെ സൂപ്പര്‍ താരം റോബിന്‍ സിങ്ങും കേരള ബ്ലാസ്‌റ്റേഴ്‌സുമായി കരാറിലേര്‍പ്പെടുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

നാലാം സീസണില്‍ എ.ടി.കെ കൊല്‍ക്കത്തയുടെ താരമായിരുന്ന റോബിന്‍ സിങ്ങിന് ഈ സീസണില്‍ കാര്യമായ അവസരമൊന്നും ലഭിച്ചിരുന്നില്ല. ഇതോടെയാണ് റോബിന്‍ സിങ്ങ് ബ്ലാസ്റ്റേഴ്സിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിച്ചത്. റോബിന്‍ സിങ്ങുമായുളള ചര്‍ച്ച അന്തിമ ഘട്ടത്തിലാണെന്നാണ് ബ്ലാസ്റ്റേഴ്സ് വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചന.

ഈ സീസണില്‍ എട്ട് മത്സരം മാത്രമാണ് റോബിന്‍ സിംഗ് എ.ടി.കെയ്ക്കായി കളിച്ചത്. ഒരു ഗോള്‍ മാത്രമായിരുന്നു താരത്തിന്റെ സംഭാവന. പരിക്കും മോശം ഫോമുമാണ്‌റോബിന്‍ സിംഗിന് തിരിച്ചടിയായത്.

ഈസ്റ്റ് ബംഗാളിലൂടെ പ്രഫഷണല്‍ ഫുട്ബോള്‍ കരിയര്‍ ആരംഭിച്ച റോബിന്‍ സിംഗ് ഇന്ത്യയ്ക്കായി 29 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

Advertisement