എഡിറ്റര്‍
എഡിറ്റര്‍
കപ്പലില്‍ കയറിപ്പോയി തോണിയില്‍ തിരിച്ചെത്തി കാളിദാസ്: പൂമരത്തിലെ പുതിയ ഗാനം കാണാം
എഡിറ്റര്‍
Saturday 13th May 2017 3:39pm

ഞാനും ഞാനുമെന്റാളും എന്ന ഹിറ്റ് ഗാനത്തിന് ശേഷം എബ്രിഡ് ഷൈനിന്റെ പൂമരം എന്ന ചിത്രത്തിലെ അടുത്ത ഗാനം പുറത്തിറങ്ങി. കാളിദാസന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പുതിയ ഗാനത്തിന്റെ വീഡിയോ പുറത്തുവിട്ടത്.

കടവത്തൊരു തോണിയിരിപ്പൂ പാട്ടില്ലാതെ…. എന്നു തുടങ്ങുന്ന ഗാനം എഴുതിയിരിക്കുന്നത് അജീഷ് ദാസന്‍ ആണ്. ലീല എല്‍ ഗിരിക്കുട്ടനാണ് സംഗീതം ചെയ്തിരിക്കുന്നത്. കാര്‍ത്തികാണ് ഗാനം ആലപിച്ചിരിക്കുന്നത്.

കാമ്പസ് പശ്ചാത്തലത്തില്‍ തന്നെയാണ് ഈ ഗാനവും ഒരുക്കിയിരിക്കുന്നത്. വിരഹത്തില്‍ കോര്‍ത്തെടുത്ത വരികളും ഈണവും പശ്ചാത്തലവും ഗാനത്തിന് മാറ്റുകൂട്ടുന്നുണ്ട്. ഞാനും ഞാനുമെന്റാളും എന്ന ഗാനത്തിന് ശേഷം പൂമരത്തിലെ മറ്റ് ഗാനങ്ങളൊന്നും പുറത്തുവിട്ടിരുന്നില്ല.

ഒരു മലയാളം ഗാനത്തിന് യൂട്യൂബില്‍ കിട്ടുന്ന ഏറ്റവും വലിയ സ്വീകാര്യതയായിരുന്നു പൂമരത്തിലെ ആദ്യഗാനത്തിന് ലഭിച്ചത്. റിലീസ് ചെയ്ത് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ലക്ഷണക്കിന് ലൈക്കുകളായിരുന്നു ഗാനത്തിന് ലഭിച്ചത്. മ്യൂസ് 24*7 ആണ് ഗാനംപുറത്തിറക്കിയിരിക്കുന്നത്.


Dont Miss യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം ശരീരം വെട്ടിനുറുക്കി വലിച്ചെറിഞ്ഞു; ഞെട്ടിക്കുന്ന സംഭവം ഹരിയാനയില്‍ 


കാളിദാസ് ജയറാം മലയാളത്തില്‍ നായകനായി അരങ്ങേറുന്ന ആദ്യ ചിത്രം കൂടിയാണ് പൂമരം. കാമ്പസ് പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ കാളിദാസിനൊപ്പം കുഞ്ചാക്കോബോബനും മീരാ ജാസ്മിനും അതിഥി താരങ്ങളായിഎത്തും. നിരവധി പുതുമുഖ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്.

Advertisement