ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍ തുടരും; നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍, അഞ്ച് ജില്ലാ അധ്യക്ഷന്മാരെ സ്ഥാനത്ത് നിന്ന് മാറ്റി
Kerala News
ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി സുരേന്ദ്രന്‍ തുടരും; നടന്‍ കൃഷ്ണകുമാര്‍ ദേശീയ കൗണ്‍സിലില്‍, അഞ്ച് ജില്ലാ അധ്യക്ഷന്മാരെ സ്ഥാനത്ത് നിന്ന് മാറ്റി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 5th October 2021, 2:52 pm

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രന്‍ തുടരും. ജനറല്‍ സെക്രട്ടറിമാരിലും മാറ്റമില്ല. എന്നാല്‍ മറ്റു ഭാരവാഹികളില്‍ മാറ്റമുണ്ടായി. ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

അഞ്ച് ജില്ലാ പ്രസിഡന്റുമാരെ മാറ്റി. കാസര്‍ഗോഡ്, വയനാട്, കോട്ടയം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ജില്ലാ പ്രസിഡന്റുമാരെ മാറ്റിയത്. നടന്‍ കൃഷ്ണകുമാറിനെ ബി.ജെ.പി ദേശീയ കൗണ്‍സിലേക്ക് ഉള്‍പ്പെടുത്തി.

എ.എന്‍. രാധകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, എന്നിവര്‍ വൈസ് പ്രസിഡന്റുമാരായി തുടരും. ബി.ഗോപാലകൃഷ്ണന്‍, പി. രഘുനാഥ്, എന്നിവര്‍ പുതിയ വൈസ് പ്രസിഡന്റുമാരാകും.

സംസ്ഥാന ട്രഷറര്‍ ആയി ഇ. കൃഷ്ണദാസിനെ തീരുമാനിച്ചു. സന്ദീപ് വചസ്പതി, കെ.വി.എസ് ഹരിദാസ് എന്നിവരെ ബി.ജെ.പിയുടെ സംസ്ഥാന വക്താക്കളായി ഭാരവാഹി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍കോട്ട് പുതിയ ജില്ലാ പ്രസിഡന്റായി രവീശ തന്ത്രിയെയും വയനാട് കെ.പി. മധു, കോട്ടയം ലിജിന്‍ ലാല്‍, പത്തനംതിട്ട് വി.എ. സൂരജ്, പാലക്കാട് കെ.എം. ഹരിദാസ് എന്നിവരെയാണ് പുതുതായി തെരഞ്ഞെടുത്തത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

K Surendran to continue as BJP state president; Actor Krishnakumar in National Council