കെ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
kERALA NEWS
കെ സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍
ന്യൂസ് ഡെസ്‌ക്
Saturday, 15th February 2020, 11:31 am

തിരുവനന്തപുരം: കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി പ്രഖ്യാപിച്ചു. ബി.ജെ.പി ദേശീയാധ്യക്ഷന്‍ ജെ.പി നദ്ദയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിന് ശേഷമാണ് ഇക്കാര്യം തീരുമാനിച്ചത്.

സംസ്ഥാന അധ്യക്ഷനായ പി.എസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി തെരഞ്ഞെടുത്തതോടെ ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന അധ്യക്ഷ പദവിയിലേക്കാണ്സുരേന്ദ്രനെ തെരഞ്ഞെടുത്തത്.

നിലവില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ.സുരേന്ദ്രന്‍

സംസ്ഥാന അധ്യക്ഷന്റെ കാര്യത്തില്‍ ജനുവരി പതിനഞ്ചിന് മുമ്പ് തീരുമാനമുണ്ടാകുമെന്ന് നേരത്തെ പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചിരുന്നു.
എം.ടി. രമേശിന് വേണ്ടി കൃഷ്ണദാസ് പക്ഷവും കെ. സുരേന്ദ്രനായി മുരളീധരപക്ഷവും ശക്തമായി രംഗത്തെത്തിയിരുന്നു.