ആകാശത്തിലും മണ്ണിലും അഴിമതിവീരന്‍ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍: കെ. സുധാകരന്‍
Kerala News
ആകാശത്തിലും മണ്ണിലും അഴിമതിവീരന്‍ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th July 2022, 11:06 pm

തിരുവനന്തപുരം: ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ പ്രവര്‍ത്തകര്‍ക്ക് പിന്തുണയമായി കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകാരന്‍.

ആകാശത്തിലും മണ്ണിലും അഴിമതിവീരന്‍ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍ അറിയിക്കുന്നതായി സുധാകരന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുധാകരന്റെ പ്രതികരണം.

‘പിണറായി വിജയന്‍, എത്ര കോട്ടകള്‍ കെട്ടി നിങ്ങള്‍ ഒളിച്ചിരുന്നാലും ,എത്ര തന്നെ നിങ്ങള്‍ ഭയന്നോടിയാലും ഈ നാടിന്റെ പ്രതിഷേധവുമായി കോണ്‍ഗ്രസ്സ് പിന്നിലുണ്ടാകും’.കാരണം നിങ്ങളീ നാട് കണ്ട ഏറ്റവും വലിയ കള്ളനാണ്, കൊള്ളക്കാരനാണ്. രാജ്യദ്രോഹ കുറ്റാരോപണം നേരിടുന്ന മുഖ്യമന്ത്രിയാണ്.
ആകാശത്തിലും മണ്ണിലും അഴിമതിവീരന്‍ മുഖ്യമന്ത്രിയെ പ്രതിഷേധത്തിന്റെ ചൂടറിയിച്ച് നിരന്തരം ഭയപ്പെടുത്തുന്ന സമര ഭടന്‍മാര്‍ക്ക് അഭിവാദ്യങ്ങള്‍,’ സുധാകരന്‍ പറഞ്ഞു.

അതേസമയം, മുഖ്യമന്ത്രിയുടെ യാത്രയ്ക്കിടെ സുരക്ഷാവീഴ്ചയുണ്ടായതുമായി ബന്ധപ്പെട്ട് എസ്.എച്ച്.ഒയെ സ്ഥലംമാറ്റി. മുഖ്യമന്ത്രിയുടെ സുരക്ഷാചുമതലയുണ്ടായിരുന്ന എളമക്കര സ്റ്റേഷനിലെ എസ്.എച്ച്.ഒ. ജി. സാബുവിനെ സ്ഥലംമാറ്റിയത്. തൃശൂര്‍ റൂറല്‍ ജില്ലയിലെ വാടാനപ്പള്ളിയിലേക്കാണ് സാബുവിനെ സ്ഥലംമാറ്റിയത്.

കഴിഞ്ഞ ദിവസം ഇന്‍ഫോപാര്‍ക്കില്‍ നിന്ന് മടങ്ങുന്നതിനിടെ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചത്. ആലുവ കമ്പനിപ്പടിയ്ക്ക് അടുത്തായിരുന്നു സംഭവം. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വാഹനത്തിന്റെ ചില്ലില്‍ ഇടിച്ചിരുന്നു.