‘അന്നും ഇന്നും എന്നും ഈ പാര്‍ട്ടിയിലെ ഏതൊരു നേതാവിനും ഏതൊരു പ്രവര്‍ത്തകനും സി.പി.ഐ.എമ്മിന്റെയോ ബി.ജെ.പിയുടെയോ ആക്രമണം നേരിട്ടാല്‍ അവര്‍ക്ക് കവചമായി കെ. സുധാകരന്‍ എന്ന ഞങ്ങളുടെ പ്രിയപ്പെട്ട നേതാവ് കൂടെയുണ്ടാവും.
സദാചാര പ്രശ്‌നം പറഞ്ഞ് സി.പി.ഐ.എം ഉണ്ണിത്താനെ ആക്രമിച്ചപ്പോഴും അങ്ങനെ തന്നെ. രാഹുലിനെ ആക്രമിക്കുമ്പോഴും അങ്ങനെതന്നെ,’ എന്നും ജയന്ത് പ്രതികരിച്ചു.
ഇതുപോലെ പി.ജെ. കുര്യനെയും ശശി തരൂരിനെയും വേട്ടപ്പട്ടികള്‍ ആക്രമിക്കാന്‍ വന്നപ്പോള്‍ ആദ്യം കവചം തീര്‍ത്തത് സുധാകരനാണെന്നും ജയന്ത് ദിനേശ് പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ടോ എന്ന് ആലോചിച്ചിട്ടല്ല കെ. സുധാകരന്‍ ഇത്തരത്തില്‍ പിന്തുണ അറിയിക്കുന്നതെന്നും ജയന്ത് കൂട്ടിച്ചേര്‍ത്തു.
ലൈംഗിക ആരോപണങ്ങള്‍ നേരിടുന്ന പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ രാജ്മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശിച്ചതിന് പിന്നാലെയാണ് ജയന്തിന്റെ പോസ്റ്റ്.
കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്നും ഒളിഞ്ഞും തെളിഞ്ഞും രാഹുലിനെ പിന്തുണച്ചവര്‍ മാറി ചിന്തിക്കണമെന്നാണ് ഉണ്ണിത്താന്‍ ഇന്ന് (വെള്ളി) രാവിലെ മാധ്യമങ്ങളോട് പ്രതികരിച്ചത്. കേരളത്തിലെ മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരേക്കാള്‍ പിന്തുണ തനിക്കുണ്ടെന്ന് കാണിക്കാനാണ് രാഹുല്‍ ശ്രമിച്ചതെന്നും ഉണ്ണിത്താന്‍ പറഞ്ഞിരുന്നു.
കെ. സുധാകരനേയും അദ്ദേഹം വിമര്‍ശിച്ചിരുന്നു. ഓരോ കാലത്തും ഓരോ കാര്യങ്ങള്‍ മാറ്റി പറയുന്നതുകൊണ്ടാണ് കെ. സുധകാരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്ത് നിന്നും മാറ്റി നിര്‍ത്തിയതെന്നായിരുന്നു ഉണ്ണിത്താന്റെ ആരോപണം.
Content Highlight: K. Sudhakaran’s follower threatens Rajmohan Unnithan