സുധാകരനെ മാറ്റി; സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്‌
Kerala News
സുധാകരനെ മാറ്റി; സണ്ണി ജോസഫ് പുതിയ കെ.പി.സി.സി പ്രസിഡന്റ്‌
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 8th May 2025, 6:09 pm

കോഴിക്കോട്: കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തത്ത് നിന്ന് കെ. സുധാകരനെ മാറ്റി.

സണ്ണി ജോസഫാണ് പുതിയ അധ്യക്ഷന്‍. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തതിന് പിന്നാലെ യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തും മാറ്റം ഉണ്ടായിട്ടുണ്ട്.

അടൂര്‍ പ്രകാശാണ് പുതിയ യു.ഡി.എഫ് കണ്‍വീനര്‍. എം.എം. ഹസനായിരുന്നു മുന്‍ കണ്‍വീനര്‍.

പി.സി. വിഷ്ണുനാഥ് എം.എല്‍.എ, എ.പി. അനില്‍ കുമാര്‍ എം.എല്‍.എ, ഷാഫി പറമ്പില്‍ എം.പി എന്നിവരേയും വര്‍ക്കിങ് പ്രസിഡന്റുമാരായി നിയമിച്ചിട്ടുണ്ട്.

പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ കെ.സുധാകരനെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി തെരഞ്ഞെടുത്തു.

2011 മുതല്‍ പേരാവൂര്‍ എം.എല്‍.എയാണ് സണ്ണി ജോസഫ്. നിലവില്‍ യു.ഡി.എഫ് കണ്ണൂര്‍ ജില്ല ചെയര്‍മാന്‍ കൂടിയാണ്‌ അദ്ദേഹം.

പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ മാധ്യമങ്ങളെ കണ്ടിരുന്നു. ഈ പ്രഖ്യാപനം തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കുള്ള ലോഞ്ചിങ് ആണെന്നും സണ്ണി ജോസഫ് പാര്‍ട്ടിയെ നയിക്കാന്‍ പ്രാപ്തിയുള്ളവനാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷനായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് പുതിയ കെ.പി.സി.സി അധ്യക്ഷനെ പ്രഖ്യാപിച്ചത്. കെ. സുധാകരന് പുറമെ ബിഹാറിലെ മുന്‍ പി.സി.സി അധ്യക്ഷനായ ഡോ. അഖിലേഷ് പ്രസാദ് സിങ്ങിനേയും പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി നിയോഗിച്ചിട്ടുണ്ട്‌.

Content Highlight: K. Sudhakaran removed from K.P.C.C President