ദല്‍ഹിയില്‍ കെ.എസ് ബിമല്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
News of the day
ദല്‍ഹിയില്‍ കെ.എസ് ബിമല്‍ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 20th July 2015, 7:54 pm

delhi-function
ന്യൂദല്‍ഹി: കെ.എസ് ബിമലിന് ന്യൂദല്‍ഹിയിലെ സുഹൃത്തുക്കള്‍ അനുസ്മരണം സംഘടിപ്പിച്ചു. ശനിയാഴ്ച വൈകീട്ട് കേരള ക്ലബില്‍ വെച്ചായിരുന്നു അനുസ്മരണം. അനുസ്മരണത്തോടനുബന്ധിച്ച് നേത്രദാന പ്രഖ്യാപനവും നാഷണല്‍ ഐ ബാങ്കുമായി സഹകരിച്ച് നേത്രദാന സമ്മതപത്രം കൈമാറലും നടന്നു.

16 പേര്‍ നാഷണല്‍ ഐ ബാങ്കിനു തങ്ങളുടെ കണ്ണുകള്‍ ദാനം ചെയ്തുകൊണ്ടുള്ള സമ്മത പത്രം കൈമാറി. ജയ്‌മോന്‍ ആന്‍ഡ്രൂസ്, പി കെ മണികണ്ഠ്ന്‍, ശ്രീജിത്ത് ദിവാകരന്‍, ഷിദീഷ് ലാല്‍, ശ്രീജിത്ത് എന്‍ പി, വിപിന്‍ കൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു

delhi-function.png-1