അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ.എസ്. ഭരത്. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. ‘അഭിമാനത്തോടെയും കൃതജ്ഞതയോടെയും ഞാന്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുന്നു. എന്റെ രാജ്യത്തിനായി കളിക്കാന്‍ കഴിഞ്ഞത് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്,’ ഭരത് സോഷ്യല്‍ മീഡിയയിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.
അതേസമയം ഇന്ത്യന്‍ താരം വിജയ് ശങ്കറും അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. തന്റെ 35ാം വയസിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. മെയ് 22ാം തിയതിയായിരുന്നു ശഖര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
ഇന്ത്യക്ക് വേണ്ടി 12 ഏകദിന മത്സരത്തില്‍ നിന്നും 223 റണ്‍സും നാല് വിക്കറ്റുമാണ് താരം നേടിയത്. അന്താരാഷ്ട്ര ടി-20യില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ച താരം 101 റണ്‍സും അഞ്ച് വിക്കററ്റുമാണ് നേടിയത്. ടി-20സില്‍ 159 മത്സരത്തില്‍ നിന്ന് 2583 റണ്‍സും 38 വിക്കറ്റും വിജയ് ശങ്കര്‍ തന്റെ പേരിലാക്കിയിട്ടുണ്ട്.
Content Highlight: K.S. Bharat Announce Retirement In International Cricket
