റിപ്പബ്ലിക് ദിനത്തില്‍ ആത്മനിര്‍ഭര്‍ മുദ്രാവാക്യം വിളിക്കാനുള്ളതല്ല കൊവിഡ് വാക്‌സിന്‍, അതിന് ശാസ്ത്രഞ്ജര്‍ വഴങ്ങരുത്: കെ.പി അരവിന്ദന്‍ സംസാരിക്കുന്നു
അന്ന കീർത്തി ജോർജ്

കൊവിഡിനെ പ്രതിരോധിക്കുന്നതിനായി തദ്ദേശീയമായി ഭാരത് ബയോടെക് വികസിപ്പിച്ചെടുത്ത കൊവാക്‌സിന് മൂന്നാം ഘട്ട ട്രയല്‍ പൂര്‍ത്തിയാക്കാതെ വിതരണത്തിന് അനുമതി നല്‍കിയത് വിവാദങ്ങള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. പല നടപടിക്രമങ്ങളും ലംഘിച്ചുകൊണ്ടാണ് ഈ അനുമതി നല്‍കിയതെന്ന് ആരോഗ്യവിദഗ്ധരടക്കം ചൂണ്ടിക്കാണിച്ചു.

ഈ സാഹചര്യത്തില്‍ കൊവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യങ്ങള്‍, ക്രമക്കേടുകള്‍, പ്രത്യാഘാതങ്ങള്‍ എന്നിവയെക്കുറിച്ച് ആരോഗ്യവിദഗ്ധനായ ഡോ.കെ.പി അരവിന്ദന്‍ വിശദീകരിക്കുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മുന്‍ പ്രൊഫസറും ശാസ്ത്ര രചയിതാവും ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുതിര്‍ന്ന നേതാവുമാണ് ഡോ. കെ.പി അരവിന്ദന്‍.

ട്രയല്‍ പൂര്‍ത്തിയാകാതെ തിരക്കിട്ട് അനുമതി നല്‍കുന്ന കൊവാക്സിനും അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളും, കേന്ദ്ര സര്‍ക്കാരിന്റെ കൊവാക്സിനുമായി ബന്ധപ്പെട്ട നടപടികള്‍ വാക്സിന്‍ വിരുദ്ധ ലോബിയെ സഹായിക്കുന്നത്, നിരവധി വാക്സിനുകള്‍ പുറത്തുവരുമ്പോള്‍ ഏത് സ്വീകരിക്കണമെന്നത് സംബന്ധിച്ചും മറ്റുമുള്ള ആശങ്കകള്‍, കൊറോണ വൈറസില്‍ വകഭേദം സംഭവിക്കുന്ന സാഹചര്യത്തില്‍ നിലവിലെ വാക്സിനുകള്‍ക്ക് പ്രതിരോധിക്കാന്‍ സാധിക്കുമോയെന്ന സംശയങ്ങള്‍, പാറ്റേന്റ് അവകാശവും മുതലാളിത്ത രാജ്യങ്ങളും സാധാരണക്കാരന് വാക്‌സിന്‍ ലഭിക്കുന്നതിന് തടസ്സമാകുന്നതെങ്ങനെ, വാക്സിനില്‍ ഇന്ത്യയും ലോകവും മുന്നോട്ടുപോകേണ്ടതെങ്ങനെ എന്നീ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കുകയാണ് ഡോ.കെ.പി അരവിന്ദന്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K P Aravindan talks about Covaxin controversy and how it will affect the entire vaccination program and India

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.