കൊവിഡ് വാക്‌സിന്‍ എല്ലാവര്‍ക്കും നിര്‍ബന്ധമാണോ, ലഭിക്കാന്‍ എന്ത് ചെയ്യണം ? അറിയേണ്ടതെല്ലാം
അന്ന കീർത്തി ജോർജ്

ഏറെ നാളത്തെ പരീക്ഷണങ്ങള്‍ക്കും കാത്തിരിപ്പിനുമൊടുവില്‍ ഉപയോഗയോഗ്യമായ ഒരു കൊവിഡ് വാക്‌സിന്‍ ഇന്ത്യയില്‍ എത്തിയിരിക്കുകയാണ്. 70 ശതമാനം ഫലപ്രദമാണെന്ന് തെളിഞ്ഞ, ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച്, പുനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന ‘കൊവിഷീല്‍ഡ്’ എന്ന വാക്‌സിന്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്നും കേന്ദ്രം ഔദ്യോഗികമായി അറിയിച്ചു കഴിഞ്ഞു.

ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ വിതരണ റിഹേഴ്‌സല്‍ അഥവാ ഡ്രൈ റണ്ണടക്കമുള്ള നടപടികള്‍ വിവിധ സംസ്ഥാനങ്ങളിലായി പുരോഗമിക്കുകയാണ്. കേരളത്തില്‍ നടക്കുന്ന ഡ്രൈ റണ്‍ പൂര്‍ണ വിജയമായാല്‍ കുത്തിവെയ്പ്പ് ജനുവരി 6 ന് ആരംഭിക്കുമെന്നാണ് സൂചന.  അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് കൊവിഷീല്‍ഡല്ലാത്ത മറ്റ് വാക്‌സിനുകളും ലഭ്യമാക്കുമെന്നുമാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്.

വാക്‌സിന്‍ ലഭിക്കുമെന്ന് ഉറപ്പായെങ്കിലും വാക്‌സിന്‍ എങ്ങനെ, ആര്‍ക്ക്, എപ്പോള്‍ ലഭിക്കും എന്നതിനെക്കുറിച്ച് തീര്‍ച്ചയായും ഒരുപാട് സംശയങ്ങള്‍ ആളുകള്‍ക്കുണ്ട്. അതിലുപരിയായി ഈ പ്രതിരോധ വാക്‌സിന്‍ കുത്തിവെച്ചാലും രോഗം വരാതിരിക്കുമോ എന്ന കാര്യത്തിലും പലര്‍ക്കും സംശയങ്ങളുണ്ട്. ഒപ്പം ഈ വാക്സിന് മറ്റ് വല്ല പാര്‍ശ്വഫലങ്ങളുമുണ്ടാകുമോയെന്നും ആളുകള്‍ ആശങ്കപ്പെടുന്നുണ്ട്. ഇത്തരത്തില്‍ ഇപ്പോള്‍ വാക്‌സിന്‍ സംബന്ധിച്ച് ഉയരുന്ന ചോദ്യങ്ങള്‍ക്ക് ആരോഗ്യവിദഗ്ധരും ആരോഗ്യ വകുപ്പും നല്‍കുന്ന മറുപടികള്‍ വിശദീകരിക്കുകയാണ്.

ആദ്യ ഘട്ടത്തില്‍ ആര്‍ക്കൊക്കെയാണ് കൊവിഡ് വാക്‌സിന്‍ ലഭിക്കുക, വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വ്യക്തികളുടെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട  കാര്യങ്ങള്‍,  വാക്‌സിനു വേണ്ടി സ്വന്തം പൈസ ചെലവാകുമോ, വാക്‌സിന്‍ നിര്‍ബന്ധമാണോ, വാക്‌സിന്‍ സ്വീകരിച്ചാലും കൊവിഡ് വരുമോ?   എന്നീ ചോദ്യങ്ങള്‍ക്ക് ആരോഗ്യവിദഗ്ധര്‍ നല്‍കുന്ന മറുപടികള്‍ വിശദീകരിക്കുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Know all about Covid Vaccine Covishield  use, procedures, how to get

അന്ന കീർത്തി ജോർജ്
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.