ന്യൂസിലാന്‍ഡും ഇന്ത്യയും തമ്മിലുള്ള രണ്ടാം ഏകദിന മത്സരം സൗരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ന്യൂസിസലാന്‍ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. നിലവില്‍ ആദ്യ ഇന്നിങ്സ് അവസാനിച്ചപ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സാണ് ഇന്ത്യ നേടിയത്.
കെ.എല്‍. രാഹുലാന്റെ കരുത്തിലാണ് ഇന്ത്യ സ്‌കോര്‍ ഉയര്‍ത്തിയത്. പുറത്താകാതെ 92 പന്തില്‍ നിന്ന് 11 ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 112 റണ്‍സാണ് താരം സ്വന്തമാക്കിയത്. 121.74 എന്ന സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തിയത്. ഇതോടെ ഒരു തകര്‍പ്പന്‍ വ്യക്തിഗത നേട്ടം സ്വന്തമാക്കാനും രാഹുലിന് സാധിച്ചിരിക്കുകയാണ്.
ഏകദിന ഫോര്‍മാറ്റില്‍ തന്റെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ രേഖപ്പെടുത്താനാണ് രാഹുലിന് സാധിച്ചത്. എന്നാല്‍ ഈ നേട്ടത്തില്‍ മറ്റൊരു കൗതുകവുമുണ്ട്. 2020ല്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിനത്തില്‍ താരം 112 ഫണ്‍സ് നേടി ഉയര്‍ന്ന സ്‌കോറില്‍ മുത്തമിട്ടിരുന്നു. ഇപ്പോള്‍ രണ്ടാം തവണയും താരം കിവീസിനെതിരെ ഉയര്‍ന്ന സ്‌കോറിലേക്ക് എത്തിച്ചേര്‍ന്നിരിക്കുകയാണ്.
💯
A KaLm and gritty century by @klrahul here in Rajkot off just 87 deliveries.
അതേസമയം മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 53 പന്തില്‍ ഒരു സിക്‌സും ഒമ്പത് ഫോറും ഉള്‍പ്പെടെ 56 റണ്‍സ് നേടി മികവ് പുലര്‍ത്തിയിരുന്നു. കഴിഞ്ഞ മത്സരത്തിലും ഗില്‍ അര്‍ധ സെഞ്ച്വറി നേടിയരുന്നു. അതേസമയം സൂപ്പര്‍ താരം രോഹിത് ശര്‍മ 24 റണ്‍സും വിരാട് കോഹ്‌ലി 23 റണ്‍സും നേടിയിരുന്നു.
ന്യൂസിലാന്‍ഡിനായി മികച്ച ബൗളിങ് പ്രകടനം നടത്തിയത് മൂന്ന് വിക്കറ്റ് നേടിയ ക്രിസ് ക്ലാര്‍ക്കാണ്. കൈല്‍ ജാമിസണ്‍, സാക്കറി ഫോള്‍ക്‌സ്, ജെയ്ഡന്‍ ലിനോക്‌സ്, മൈക്കല്‍ ബ്രേസ്വെല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.