'കേന്ദ്ര ആരോഗ്യമന്ത്രിയുടേത് വിമര്‍ശനമല്ല,' കെ.കെ ശൈലജ
Kerala News
'കേന്ദ്ര ആരോഗ്യമന്ത്രിയുടേത് വിമര്‍ശനമല്ല,' കെ.കെ ശൈലജ
ന്യൂസ് ഡെസ്‌ക്
Sunday, 18th October 2020, 7:48 pm

തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് പ്രതിരോധത്തെക്കുറിച്ചുള്ള കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്റെ പരാമര്‍ശം രാഷ്ട്രീയ പ്രേരിതമല്ലെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. പരാമര്‍ശത്തെ സംബന്ധിച്ച് ഹര്‍ഷവര്‍ധനുമായി നേരിട്ട് ഫോണില്‍ വിളിച്ച് സംസാരിക്കുകയും ഇദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയെന്നും കെ.കെ. ശൈലജ പറഞ്ഞു.

രാഷ്ട്രീയ വൈരാഗ്യമൊന്നുമില്ലാതെ തന്നെ കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തെ നേരത്തെ കേന്ദ്രമന്ത്രി അഭിനന്ദിക്കുകയും ആവശ്യമായ പിന്തുണ നല്‍കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് ഹര്‍ഷവര്‍ധനെ നേരിട്ട് വിളിച്ചതെന്നും പരാമര്‍ശത്തില്‍ അദ്ദേഹം വ്യക്തത വരുത്തിയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

സണ്‍ഡേ ടൈംസ് എന്ന പരിപാടിയില്‍ കേരളത്തില്‍ ആദ്യം കൊവിഡിനെ നിയന്ത്രിക്കുകയും പിന്നീട് കേസുകള്‍ കൂടാനുമുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉത്തര്‍പ്രദേശിലെ ഒരു പ്രതിനിധി് ചോദിച്ച ചോദ്യത്തിനുള്ള മറുപടിയായിരുന്നു ഹര്‍ഷവര്‍ധന്റെ പരാമര്‍ശം. ഇക്കാര്യം മുഖ്യമന്ത്രി പിണറായി വിജയനും ഞാനും മുമ്പ് പറഞ്ഞതാണെന്നും കെ.കെ ശൈലജ പറയുന്നു.

‘ഓണാഘോഷവുമായി ബന്ധപ്പെട്ട് ആളുകള്‍ കൂട്ടം കൂടിയത് കാരണം കേരളത്തില്‍ വീണ്ടും കൊവിഡ് കേസ് വര്‍ധിച്ചിട്ടുണ്ട്. ഇത് മറ്റ് പ്രദേശങ്ങള്‍ക്ക് ഒരു അനുഭവപാഠമായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ ഉത്സവങ്ങളും ആഘോഷങ്ങളും ഒക്കെ നടക്കാനിരിക്കെ ആളുകളുടെ കൂടിച്ചേരല്‍ ഇല്ലാതിരിക്കാന്‍ നന്നായി ശ്രദ്ധിക്കണമെന്ന അര്‍ത്ഥത്തിലാണ് അങ്ങനെ പറഞ്ഞതെന്നാണ് ഹര്‍ഷവര്‍ധന്‍ ജി എന്നോട് പറഞ്ഞത്. ഇതിനെ നമ്മള്‍ പൂര്‍ണമായും നമ്മള്‍ അനുകൂലിക്കുന്നു. കാരണം ഇത് കേരളത്തിന്റെ മുഖ്യമന്ത്രി തന്നെ പറഞ്ഞതാണ്,’ കെ.കെ.ശൈലജ പറഞ്ഞു.

സണ്‍ഡേ സംവാദ് എന്ന പരിപാടിക്കിടെയായിരുന്നു കേന്ദ്രആരോഗ്യ മന്ത്രി കേരളത്തെ വിമര്‍ശിച്ചത്. കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന് വന്‍ വീഴ്ചയാണ് സംഭവിച്ചിരിക്കുന്നതെന്നും അതിന്റെ വിലയാണ് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: K.K Shailaja react to Harshvardhans comment