തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ.കെ.രമ എം.എല്‍.എ. പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍, നിസഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവാണ് വി.എസ് എന്ന് കെ.കെ. രമ പറഞ്ഞു.
തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കെ.കെ.രമ എം.എല്‍.എ. പ്രാണനില്‍ പടര്‍ന്ന ഇരുട്ടില്‍, നിസഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവാണ് വി.എസ് എന്ന് കെ.കെ. രമ പറഞ്ഞു.
ടി.പി. ചന്ദ്രശേഖരന്റെ മരണത്തിന് പിന്നാലെ വി.എസ്. കെ.കെ.രമയെ സന്ദര്‍ശിച്ചത് ഏറെ വാര്‍ത്തയായിരുന്നു. പാര്‍ട്ടിയില്‍ നിന്ന് എതിരഭിപ്രായം ഉയരുമ്പോഴായിരുന്നു വി.എസ്. ടി.പി ചന്ദ്രശേഖരന്റെ വീട്ടിലെത്തി കെ.കെ. രമയെ സന്ദര്‍ശിച്ചത്.
നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിന്റെ സമയത്തായിരുന്നു സന്ദര്‍ശനം. അന്ന് കെ.കെ. രമയുടെ തലയില്‍ കൈവെച്ച് ആശംസിക്കുന്ന വി.എസിന്റെ ചിത്രം ഇന്നും കേരളരാഷ്ട്രീയചരിത്രത്തിലെ മങ്ങാത്ത കാഴ്ച്ചകളില്‍ ഒന്നാണ്.
‘ഒരു യുഗം അവസാനിച്ചു. പോരാട്ടിത്തിന്റെ, സമരത്തിന്റെ യുഗമാണ് അവസാനിച്ചതെന്ന് ഞാന്‍ വിശ്വസിക്കുന്നു. വി.എസ് എന്ന രണ്ടക്ഷരം അത്രമേല്‍ ജനഹൃദയങ്ങളില്‍ സ്ഥാനം പിടിച്ചു. ജനങ്ങള്‍ക്ക് വേണ്ടി വിട്ടുവീഴ്ച്ചയില്ലാതെ നിലകൊണ്ട സമരത്തിന്റെ പേരാണ് വി.എസ്. അദ്ദേഹത്തിനെ വ്യത്യസ്ഥനാക്കുന്നത് പാര്‍ട്ടിക്ക് പുറത്തെ ജനവിരുദ്ധതയ്‌ക്കെതിരെ സംസാരിച്ചതും അതിനപ്പുറം പാര്‍ട്ടിക്ക് ഉള്ളിലെ ജനവിരുദ്ധര്‍ക്കെതിരെ അദ്ദേഹം ശക്തമായി സംസാരിച്ചു എന്നതാണ്.
അതാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതും ജനഹൃദയങ്ങളില്‍ ഇത്രമേല്‍ സ്ഥാനം ഉണ്ടാക്കി കൊടുക്കുന്നതും. വി.എസ് എങ്ങനെ നമ്മുടെ ജീവിതത്തിന്റെ ഭാഗമായി എന്ന് ചോദിച്ചാല്‍ പറയാന്‍ പറ്റണം എന്നില്ല. ടി.പിയെ പാര്‍ട്ടി സെക്രട്ടറി കുലംകുത്തി എന്ന് വിശേഷിച്ചപ്പോള്‍ ധീരനായ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുകയും അദ്ദേഹത്തെ അവസാനമായി വന്ന് കാണുകയും ചെയ്ത ധീരനായ സഖാവാണ് വി.എസ്. പാര്‍ട്ടിക്കുള്ളിലെ എല്ലാതരം എതിര്‍പ്പുകളേയും മറികടന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യാഭിവാദ്യവും വരവും. അത് നമുക്ക് തന്നൊരു ധൈര്യവും ആശ്വാസവും ചെറുതല്ല.
പാര്‍ട്ടിക്ക് അകത്ത് വി.എസ് നടത്തിയ സമരങ്ങളുടെ സംഘടനാ രൂപം തന്നെയാണ് ഒഞ്ചിയത്ത് ചന്ദ്രശേഖരനും നടത്തിയത്. ടി.പിയുടെ മരണം വി.എസിനുള്ള ഒരു താക്കീതായിരുന്നു,’ കെ.കെ. രമ പറഞ്ഞു
Content Highlight: K.K. Rama reacts to V. S. Achuthanandan’s death