എഡിറ്റര്‍
എഡിറ്റര്‍
‘ഡയബോളിക് ഡിബാല’: ബാഴ്‌സലോണയുടെ നെഞ്ചത്ത് വിജയക്കൊടി നാട്ടി യുവന്റസ്
എഡിറ്റര്‍
Wednesday 12th April 2017 8:08am

തുറിന്‍: അര്‍ജ്ജന്റീനിയന്‍ ഫുട്‌ബോളിന്റെ ഭാവിയും വര്‍ത്തമാനവും തമ്മിലായിരുന്നു യഥാര്‍ത്ഥത്തില്‍ ഇന്നു പുലര്‍ച്ചെ യുവന്റസിന്റെ മൈതാനത്ത് ഏറ്റു മുട്ടിയത്. ഡിബാലയും മെസിയും. ആ നേര്‍ക്കു നേര്‍ പോരാട്ടത്തില്‍ വിജയം ഭാവിയ്ക്കായിരുന്നു. പൗലോ ഡിബാലയുടെ ഇരട്ട ഗോളിന്റെ ബലത്തില്‍ സ്പാനിഷ് വമ്പന്മാരായ ബാര്‍സലോണയെ യുവന്റസ് ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് പിഴുതെറിയുകയായിരുന്നു.

മത്സരത്തിന്റെ ഏഴാം മിനുറ്റിലായിരുന്നു ഡിബാല ബാഴ്‌സയുടെ നെഞ്ചിലേക്ക് ആദ്യത്തെ വെടിയുതിര്‍ത്തത്. ഇടവേളയ്ക്ക് പിരിയുന്നതിന് തൊട്ടു മുമ്പ് അടുത്ത വെടിയും ഉതിര്‍ത്ത് വീണ്ടും ഡിബാല മെസിയുടേയും സംഘത്തിന്റേയും വിജയ മോഹങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ പ്രതിരോധനിര താരം ചില്ലെനിയുടെ വക മൂന്നാം ഗോളും പിറന്നതോടെ യുവന്റസിനെ അവരുടെ തട്ടകത്തില്‍ തകര്‍ക്കുക എന്ന ബാഴ്‌സയുടെ മോഹം വീണ്ടും സ്വപ്‌നമായി തന്നെ അവസാനിച്ചു.

യുവന്റസിന്റെ ഗോള്‍ സ്‌കോറര്‍ ഗോണ്‍സാലോ ഹിഗ്വയ്ന്‍ തനിക്ക് ലഭിച്ച രണ്ടു സുവര്‍ണ്ണാവസരങ്ങളും കളഞ്ഞത് ബാഴ്‌സയ്ക്ക് രക്ഷയായി ഇല്ലെങ്കില്‍ പാരീസ് ദുരന്തം ആവര്‍ത്തിക്കുമായിരുന്നു. വിജയത്തോടെ നാല് വര്‍ഷമായി സ്വന്തം തട്ടകത്തില്‍ ബാഴ്‌സയ്‌ക്കെതിരെ തുടരുന്ന അപ്രമാധിത്വം യുവന്റസ് നിലനിര്‍ത്തി.


Also Read: ‘ജിഷ്ണുവിന് നീതി കിട്ടും; സര്‍ക്കാരില്‍ വിശ്വാസമുണ്ട്’; ഇനിയും അണയാത്ത പ്രതീക്ഷയോടെ ജിഷ്ണുവിന്റെ അമ്മ ; മഹിജയും ശ്രീജിത്തും ആശുപത്രി വിട്ടു


65 ശതമാനം ബോള്‍ പൊസഷന്‍ കൈമുതലയിരുന്നിട്ടും മിഡ് ഫീല്‍ഡിലേയും പ്രതിരോധത്തിലേയും പാളിച്ചകളാണ് ബാഴ്‌സയ്ക്കു വിലങ്ങു തടിയായത്. പ്രായം തളര്‍ത്താത വീര്യത്തോടെ യുവന്റസിന്റെ വലകാക്കുന്ന ഗോള്‍ കീപ്പര്‍ ബഫണിന്റെ പ്രകടനവും മത്സരത്തില്‍ നിര്‍ണ്ണായകമായിരുന്നു.

Advertisement