എഡിറ്റര്‍
എഡിറ്റര്‍
ഒരു സിംഗിള്‍ ബെഞ്ചിനെ വിമര്‍ശിക്കാന്‍ മറ്റൊരു സിംഗിള്‍ ബെഞ്ചിന് അധികാരമില്ല; ഹൈക്കോടതി പരാമര്‍ശത്തിനെതിരെ ജസ്റ്റിസ് ഉബൈദ്
എഡിറ്റര്‍
Wednesday 1st November 2017 3:34pm

 

കൊച്ചി: രാജീവ് വധക്കേസില്‍ അഡ്വ. ഉദയഭാനുവിന്റെ അറസ്റ്റ് തടഞ്ഞ ഇടക്കാല ഉത്തരവിനെ വിമര്‍ശിച്ച ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ ജസ്റ്റിസ് പി. ഉബൈദ്. ഒരു സിംഗിള്‍ ബെഞ്ചിനെ വിമര്‍ശിക്കാന്‍ മറ്റൊരു സിംഗിള്‍ ബെഞ്ചിന് അധികാരമില്ലെന്ന് ജസ്റ്റിസ് ഉബൈദ് മാധ്യമങ്ങളോട് പറഞ്ഞു.

തുറന്ന കോടതിയിലാണ് ഉബൈദ് തന്റെ നിലപാട് വ്യക്തമാക്കിയത്. വ്യക്തിപരമായി അവമതിപ്പുണ്ടാക്കുന്നതാണ് സിംഗിള്‍ ബെഞ്ച് വിധിയിലെ പരാമര്‍ശങ്ങളെന്ന് ഉബൈദ് പറഞ്ഞു.


Also Read: ആധാറില്ലാത്തതിനാല്‍ അബോര്‍ഷന്‍ നിരസിച്ചു; യുവതി ഗുരുതരാവസ്ഥയില്‍


കൊലപാതകക്കേസിലെ ഏഴാം പ്രതിയായ അഭിഭാഷകന്‍ സി.പി ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ജസ്റ്റിസ് ഉബൈദ് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിനെ കഴിഞ്ഞ ദിവസം ജസ്റ്റിസ് എ ഹരിപ്രസാദ് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഉദയഭാനുവിന്റെ അറസ്റ്റ് തടയുന്നതായിരുന്നു ഉബൈദിന്റെ ഇടക്കാല ഉത്തരവ്. അറസ്റ്റ് തടഞ്ഞത് കേസന്വേഷണത്തെ ബാധിച്ചെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

ഇതിനെതിരെയാണ് ഉബൈദ് രംഗത്തെത്തിയിരിക്കുന്നത്. സിംഗിള്‍ ബെഞ്ച് ഉത്തരവിലെ പരാമര്‍ശങ്ങള്‍ ജുഡീഷ്യല്‍ മര്യാദയ്ക്ക് ചേര്‍ന്നതല്ലെന്ന് ജസ്റ്റിസ് ഉബൈദ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ചാലക്കുടി രാജീവ് വധക്കേസില്‍ ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയത്. ഉദയഭാനുവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Advertisement