ജസ്റ്റിസ് സൂര്യകാന്തിന് അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ; കേന്ദ്രത്തിന് കത്തയച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്
India
ജസ്റ്റിസ് സൂര്യകാന്തിന് അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ; കേന്ദ്രത്തിന് കത്തയച്ച് ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 27th October 2025, 11:44 am

തിരുവന്തപുരം: ജസ്റ്റിസ് സൂര്യകാന്തിന് അടുത്ത ചീഫ് ജസ്റ്റിസായി ശുപാര്‍ശ. നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആര്‍. ഗവായിയാണ് ചീഫ് ജസ്റ്റിസിനെ ശുപാര്‍ശ ചെയ്തത്. നവംബര്‍ 23നാണ് ഹി.ആര്‍. ഗവായി വിരമിക്കുന്നത്. തുടര്‍ന്നുള്ള നടപടി ക്രമങ്ങളുടെ ഭാഗമായി ഒരു മാസം മുമ്പ് തന്നെ കേന്ദ്രത്തിന് അടുത്ത ചീഫ് ജസ്റ്റിലിന്റെ പേര് ശുപാര്‍ശ ചെയ്യേണ്ടതുണ്ട്.

‘Courts cannot interfere unless glaring case made out’: CJI Gavai

B.R. Gavai

ഇതിന്റെ അടിസ്ഥാനത്തിലാണ് സീനിയോരിറ്റി കണക്കിലെടുത്ത് ജസ്റ്റിസ് സൂര്യകാന്തിന്റെ പേര് ശുപാര്‍ശ ചെയ്ത് ബി.ആര്‍. ഗവായി കേന്ദ്രത്തിന് കത്തയച്ചത്.

ഈ ശുപാര്‍ശ അംഗീകരിക്കുകയാണെങ്കില്‍ നവംബര്‍ 24നാകും ചീഫ് ജസ്റ്റിസായി സൂര്യകാന്ത് സ്ഥാനമേല്‍ക്കുന്നത്. ഹരിയാനയില്‍ നിന്നെത്തുന്ന ആദ്യത്തെ ചീഫ് ജസ്റ്റിസ് എന്ന പ്രത്യേകതയും ജസ്റ്റിസ് സൂര്യകാന്തിനുണ്ട്.

38ാം വയസില്‍ അഡ്വക്കറ്റ് ജനറലായ വ്യക്തി കൂടിയാണ് ശ്രീകാന്ത്. പിന്നീട് 14 വര്‍ഷം ഹരിയാന ഹൈക്കോടതിയുടെ ജഡ്ജിയായിസേവനമനുഷ്ടിച്ചു. 2018ലാണ് അദ്ദേഹം സുപ്രീം കോടതിയിലെത്തുന്നത്.

ഗവായിക്ക് ശേഷം സുപ്രീം കോടതിയിലെ ഏറ്റവും മുതിര്‍ന്ന രണ്ടാമത്തെയും 53ാമത്തെയും ജഡ്ജിയായാണ് ജസ്റ്റിസ് സൂര്യകാന്ത് സ്ഥാമമേല്‍ക്കുക. ഭരണഘടനാ, സര്‍വീസ്, സിവില്‍ എന്നീവിഷയങ്ങളില്‍ വൈദഗ്ധ്യം നേടിയ വ്യക്തിയാണ് അദ്ദേഹം.

Content Highlight: Justice Suryakant recommended as next Chief Justice