എഡിറ്റര്‍
എഡിറ്റര്‍
ജുനൈദിന്റെ കൊലപാതകം ഒത്തുതീര്‍ക്കാന്‍ കുടുംബം രണ്ട് കോടി ആവശ്യപ്പെട്ടു; സര്‍ക്കാരിന് പിന്നാലെ കോടതിയില്‍ നിലപാട് ആവര്‍ത്തിച്ച് പൊലീസ്
എഡിറ്റര്‍
Thursday 9th November 2017 9:54am

ന്യൂദല്‍ഹി: ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് ഇക്കഴിഞ്ഞ ജൂണില്‍ ട്രെയിനില്‍ വെച്ച് ജുനൈദ് എന്ന യുവാവിനെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ കേസ് ഒത്തുതീര്‍ക്കാനുന്നതിനായി കുടുംബം പണം ആവശ്യപ്പെട്ടുവെന്ന വാദം ആവര്‍ത്തിച്ച് പൊലീസ്.

വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കാന്‍ പഞ്ചാബ് ഹരിയാന കോടതി ആവശ്യപ്പെട്ടപ്പോഴായിരുന്നു പൊലീസ് ഇതേ വാദം ആവര്‍ത്തിച്ചത്.

ജുനൈദിന്റെ അച്ഛന്‍ സമര്‍പ്പിച്ച സബ്മിഷനില്‍ അദ്ദേഹം പണമോ ഭൂമിയോ ആവശ്യപ്പെട്ടിട്ടില്ലെന്നാണ് പറയുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാനായി ഗ്രാമത്തില്‍ വെച്ച് ചര്‍ച്ച നടത്തിയിട്ടില്ലെന്നുമാണ് പറഞ്ഞത്. എന്നാല്‍ അത് തെറ്റാണ്. – ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് മോഹിന്ദര്‍ സിങ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.


Dont Miss സോളാര്‍ റിപ്പോര്‍ട്ട് നിയമസഭയില്‍; പ്രതിപക്ഷത്തിന്റെ ബഹളത്തോടെ സഭയ്ക്ക് തുടക്കം


ജുനൈദിന്റെ കുടുംബം പ്രതികളുമായി ഒത്തുതീര്‍പ്പിന് തയ്യാറായെന്നും 2 കോടിരൂപയും 3 ഏക്കര്‍ സ്ഥലവും ജുനൈദിന്റെ കുടുംബം ആവശ്യപ്പെട്ടതായുമാണ് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവര്‍ത്തിച്ചിരിക്കുന്നത്.

ജുനൈദിന്റെ കൊലപാതകം സി.ബി.ഐയെകൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി പരിഗണിക്കവേയായിരുന്നു ഡി.സി.പി തങ്ങളുടെ ഭാഗം കോടതിയില്‍ അവതരിപ്പിച്ചത്. എന്നാല്‍ വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല.

അതേസമയം തങ്ങളെ സമ്മര്‍ദ്ദത്തിലാക്കുന്നതിന് വേണ്ടിയുള്ള തന്ത്രമാണെന്നും ഒത്തുതീര്‍പ്പിന് തയ്യാറായെന്നത് കിംവദന്തി മാത്രമാണെന്നും ജുവൈദിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

നേരത്തെ ജുനൈദിന്റെ കുടുംബം പ്രതികളുമായി ഒത്തുതീര്‍പ്പിന് തയ്യാറായെന്ന് ഹരിയാനസര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ വാദം തെറ്റാണെന്നും തങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും ജുനൈദിന്റെ കുടുംബം വ്യക്തമാക്കിയിരുന്നു.

2 കോടി രൂപയും 3 ഏക്കര്‍ സ്ഥലവും ജുനൈദിന്റെ കുടുംബം ആവശ്യപ്പെട്ടതായായിരുന്നു സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ചെറിയ പെരുന്നാളിനാണ് സാധനങ്ങള്‍ വാങ്ങാന്‍ പോയി തിരിച്ചുവരുന്നതിനിടെയാണ് ജുനൈദ് ട്രെയിനില്‍ വെച്ച് ആക്രമിക്കപ്പെടുന്നത്.
ബീഫ് കൈവശമുണ്ടെന്ന ആരോപണത്തെത്തുടര്‍ന്ന് പതിനഞ്ചുകാരനായ ജുനൈദിനെയും സഹോദരങ്ങളെയും ഒരു സംഘം ആളുകള്‍ ആക്രമിക്കുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്നാണ് ജുനൈദ് കൊല്ലപ്പെടുന്നത്.

Advertisement