എഡിറ്റര്‍
എഡിറ്റര്‍
ജുനൈദിന്റെ സ്മരണാര്‍ത്ഥം തുടങ്ങുന്ന പെണ്‍പള്ളിക്കൂടത്തിന് പിണറായി സര്‍ക്കാരിന്റെ സഹായധനം; തുക കൈമാറി
എഡിറ്റര്‍
Thursday 24th August 2017 9:31am

തിരുവനന്തപുരം: ബീഫ് കൈവശം വെച്ചെന്നാരോപിച്ച് സംഘപരിവാറുകാര്‍ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയ ജൂനൈദിന്റെ സ്മരണാര്‍ത്ഥം ഹരിയാനയില്‍ പെണ്‍കുട്ടികള്‍ക്കായി പള്ളിക്കൂടം ഒരുങ്ങുന്നു.

പെണ്‍പള്ളിക്കൂടത്തിനായി സി.പി.ഐ.എം കേരളാഘടകം പത്ത് ലക്ഷം രൂപയാണ് സംഭാവനയായി നല്‍കുന്നത്. പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിലുള്ള സംഘം ജൂനൈദിന്റെ വീട്ടിലെത്തി ജുനൈദിന്റെ പിതാവ് ജലാലുദ്ദീനും മാതാവ് സൈറക്കും തുക കൈമാറി.

ജുനൈദിന്റെ കുടുംബത്തിന് സര്‍വപിന്തുണയും പ്രഖ്യാപിച്ചുള്ള സംസ്ഥാന സമിതിയുടെ കത്തും ഇവര്‍ കൈമാറി.

കഴിഞ്ഞ ദിവസം ദല്‍ഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ കേരള ഹൗസിലെത്തിയ ജുനൈദിന്റെ മാതാപിതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.


Dont Miss കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ പ്രതി കൊല്ലപ്പെട്ടു


ജുനൈദിന്റെ പേരില്‍ പെണ്‍കുട്ടികള്‍ക്കായി ഒരു സ്‌കൂള്‍ ആരംഭിക്കണമെന്ന് തങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്നും അതിനായി സഹായം വേണമെന്നും ഇവര്‍ പിണറായിയോട് ആവശ്യപ്പെട്ടിരുന്നു. അന്ന് അദ്ദേഹം നല്‍കിയ ഉറപ്പ് പ്രകാരമാണ് സംസ്ഥാനസമിതി ധനസഹായം കൈമാറിയത്.

അഞ്ചു ലക്ഷം രൂപയുടെ രണ്ട് ചെക്കുകള്‍ ജലാലുദ്ദീനും സൈറക്കുമായി സി.പി.ഐ.എം ഹരിയാന സംസ്ഥാന സെക്രട്ടറി സുരീന്ദര്‍ മാലിക്ക്, ബൃന്ദ കാരാട്ട് എന്നിവര്‍ ചേര്‍ന്നാണ് കൈമാറിയത്.

ജുനൈദിന്റെ സഹോദരങ്ങളും നാട്ടുകാരും പങ്കെടുത്ത ഐക്യദാര്‍ഢ്യ സമ്മേളനവും നടന്നു. ജുനൈദിന്റെ കുടുംബത്തോടുള്ള കേരളത്തിന്റെയും സി.പി.ഐ.എമ്മിന്റെയും ഐക്യദാര്‍ഢ്യമാണിതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

പെരുന്നാള്‍ തലേന്ന് ദല്‍ഹി ജുമാ മസ്ജിദ് സന്ദര്‍ശിച്ച് മടങ്ങുമ്പോഴാണ് ട്രെയിനില്‍ വെച്ച് ജുനൈദിനെ സംഘപരിവാറുകാര്‍ കൊലപ്പെടുത്തുന്നത്. ബീഫ് കൈവശം വെച്ചെന്നാരോപിച്ച് സംഘപരിവാര്‍ ഗുണ്ടകള്‍ ജുനൈദിനെ മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ട്രെയിനില്‍വെച്ച് തന്നെ ജുനൈ

Advertisement