
അലഹബാദ്: രാജ്യത്തെ നീതിന്യായ സംവിധാനം ഇന്ന് നേരിടുന്ന വലിയ വെല്ലുവിളി വിശ്വാസ തകര്‍ച്ചയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ടി.എസ് താക്കൂര്‍.
ന്യായാധിപന്‍മാര്‍ കൃത്യനിഷ്ഠയോടെ നീതിന്യായം നടപ്പാക്കണമെന്നും ചുമതലകള്‍ മനഃസാക്ഷിക്ക് അനുസൃതമായി നിറവേറ്റണമെന്നും ജസ്റ്റിസ് താക്കൂര്‍ പറഞ്ഞു. അലഹബാദ് ഹൈകോടതിയുടെ 150മത് വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു ചീഫ് ജസ്റ്റിസ്.
ജൂഡീഷ്യറി അവരുടെ മികച്ച സേവനം തന്നെ നല്‍കേണ്ട സമയമാണ് ഇത്. ഭാവിയില്‍ വലിയ വെല്ലുവിളികളാണ് നമ്മെ കാത്തിരിക്കുന്നത്. അതിനെ അഭിമുഖീകരിക്കാനായി നമ്മള്‍ ഇപ്പോഴേ തയ്യാറായിയിരിക്കണം.
കോടതി തീര്‍പ്പാകാത്ത കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്. അഭിഭാഷകരുടെ സഹകരണമില്ലാത്തതാണ് ജഡ്ജിമാര്‍ വിധി പ്രഖ്യാപിക്കുന്നത് വൈകാന്‍ കാരണമാകുന്നത്.
അവധി ദിവസമായ ശനിയാഴ്ച കൂടി ജഡ്ജിമാരും അഭിഭാഷകരും കോടതിയിലെത്തി തീര്‍പ്പാകാത്ത കേസുകള്‍ പൂര്‍ത്തിയാക്കാന്‍ സഹകരിക്കണമെന്നും ജസ്റ്റിസ് താക്കൂര്‍ ആവശ്യപ്പെട്ടു.
ജോലി സത്യസന്ധമായി തന്നെ ജഡ്ജിമാര്‍ നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു. നമ്മുടെ രാജ്യം ഇന്ന് വിശ്വസതകര്‍ച്ച നേരിടുകയാണ്. നീതിന്യായ വ്യവസ്ഥയെന്നത് ഒരു സ്ഥാപനമാണ്.
പൊതുജനശ്രദ്ധ എല്ലായ്‌പ്പോഴും നീതിന്യായവ്യവസ്ഥയില്‍ ഉണ്ടാകും. നീതിന്യായ വ്യവസ്ഥയില്‍ വെല്ലുവിളികള്‍ ഇതിനകത്തുനിന്നു മാത്രമല്ല പുറത്തുനിന്നും ഉണ്ടാകുമെന്നും താക്കൂര്‍ പറയുന്നു.
രാജ്യത്തെ ജനങ്ങള്‍ക്ക് തൃപ്തിനല്‍കുന്ന സേവനം തന്നെയായിരിക്കണം ഓരോ ന്യായാധിപന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്. കേസുകള്‍ കെട്ടിക്കിടക്കുന്ന പ്രവണതകളില്‍ നിന്ന് മാറ്റം വരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
