കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കരുത്; അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി ജഡ്ജി ഹണി എം. വർഗീസ്
Kerala
കോടതി ക്രമങ്ങളെ മോശമായി ചിത്രീകരിക്കരുത്; അഭിഭാഷകര്‍ക്കും മാധ്യമങ്ങള്‍ക്കും മുന്നറിയിപ്പുമായി ജഡ്ജി ഹണി എം. വർഗീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 12th December 2025, 12:22 pm

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ നടിയെ ആക്രമിച്ച കേസിൽ വിധി പുറപ്പെടുവിച്ച കോടതി നടപടിയെ അവഹേളിക്കരുതെന്ന് മുന്നറിയിപ്പ് നൽകി സെഷൻ കോടതി ജഡ്ജി ഹണി എം. വർഗീസ്.

കേസിലെ കോടതി നടപടിയെക്കുറിച്ച് പൊതുസമൂഹത്തിൽ നടന്ന ചർച്ചയിലും ചില അഭിഭാഷകരുടെയും മാധ്യമപ്രവർത്തകരുടെയും സമൂഹ മാധ്യമങ്ങളിൽ നടത്തിയ പരാമർശങ്ങളിലുമാണ് കോടതി കടുത്ത അതൃപ്തി അറിയിച്ചത്.

ജഡ്ജി ഹണി എം. വർഗീസിന്റെ ഭൂതകാലത്തെ കുറിച്ച് അന്വേഷിക്കാമെന്നും എന്നാൽ ജുഡീഷ്യൽ സിസ്റ്റത്തെ അവഹേളിക്കുന്ന തരത്തിലുള്ള വാർത്തകൾ നൽകരുതെന്നും കോടതി ചൂണ്ടിക്കാട്ടി.

ജുഡീഷ്യൽ സംവിധാനത്തെ സംരക്ഷിക്കേണ്ട ചുമതല അഭിഭാഷകർക്കും മാധ്യമപ്രവർത്തകർക്കും ഉണ്ടെന്നും കോടതി ഓർമപ്പെടുത്തി.

ബലാത്സംഗ കേസുകളിലെയടക്കമുള്ള കോടതി നടപടികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള മാർഗരേഖ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുണ്ടെന്നും അത് പാലിക്കണമെന്നും കോടതി പറഞ്ഞു.

Content Highlight: Judge Honey M. Varghese warns lawyers and media not to portray court procedures in a negative light