എഡിറ്റര്‍
എഡിറ്റര്‍
കുമ്മനം രാജശേഖരനും പിണറായി വിജയനുംം പരസ്പരം രക്ഷാബന്ധന്‍ കെട്ടട്ടെ; അപ്പോഴെ യഥാര്‍ത്ഥ ഇരകള്‍ക്ക്‌നീതി ലഭിക്കൂ; ജോയ് മാത്യു
എഡിറ്റര്‍
Tuesday 8th August 2017 8:18am

 

തിരുവനന്തപുരം: രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ യഥാര്‍ത്ഥ ഇരകളായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നീതി ലഭിക്കുന്നതിന് ബ
ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും മുഖ്യമന്ത്രി പിണറായി വിജയനും പരസ്പരം രക്ഷാബന്ധന്‍ കെട്ടണമെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു.തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജോയ് മാത്യുവിന്റെ അഭിപ്രായ പ്രകടനം.

‘രക്ഷ എങ്ങനെ ബന്ധിപ്പിക്കും?’ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് ആരംഭിക്കുന്നത്.സ്ത്രീകള്‍ക്ക് രക്ഷ കൊടുക്കേണ്ടവരല്ല പുരുഷന്മാര്‍. അവരെ തുല്ല്യരായി കാണുകയാണ് വേണ്ടത്. ആണും പെണ്ണും പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ട ഈ ലോകത്ത് സ്ത്രീകളെ മുഴുവന്‍ സഹോദരിമാരായി കാണാന്‍ പറയുന്ന കപട സദാചാര പ്രചരണത്തിനു പകരം ബി.ജെ.പിക്കാര്‍ സി.പി.ഐ.എം കാര്‍ക്കും അവര്‍ തിരിച്ചും രക്ഷാബന്ധന്‍ കെട്ടട്ടെ. ജോയ്മാത്യു പറയുന്നു.

ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടാവട്ടെ. ഇത്തരത്തില്‍ ചെയ്താല്‍ മാത്രമേ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ യഥാര്‍ത്ഥ ഇരകളായ സ്ത്രീകള്‍ക്ക് നീതി ലഭിക്കുകയുള്ളുവെന്നും അദ്ദേഹം ത്‌ന്റെ കുറിപ്പില്‍ പറയുന്നു.

ജോയ് മാത്യുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

രക്ഷ എങ്ങനെ ബന്ധിപ്പിക്കും?

സ്ത്രീകള്‍ക്ക് രക്ഷ കൊടുക്കേണ്ടവരല്ല പുരുഷന്മാര്‍.
അവരെ തുല്ല്യരായി കാണുകയാണ് വേണ്ടത്. ആണും പെണ്ണും
പരസ്പര പൂരകങ്ങളായി വര്‍ത്തിക്കേണ്ട ഈ ലോകത്ത്
സ്ത്രീകളെ മുഴുവന്‍ സഹോദരിമാരായി കാണാന്‍ പറയുന്ന കപട സദാചാര പ്രചരണത്തിനു പകരം
ബി.ജെ.പിക്കാര്‍ സി.പി.എം കാര്‍ക്കും അവര്‍ തിരിച്ചും രക്ഷാബന്ധന്‍ കെട്ടട്ടെ.
അതിന്റെ ഉദ്ഘാടനം കുമ്മനവും പിണറായി സഖാവും പരസ്പരം രക്ഷാബന്ധന്‍ കെട്ടിക്കൊണ്ടാവട്ടെ.
അപ്പോഴേ രാഷ്ട്രീയ സംഘര്‍ഷങ്ങളിലെ യഥാര്‍ത്ഥ ഇരകളായ സ്ത്രീകള്‍ക്ക് ,അമ്മ,മകള്‍, ഭാര്യ,കാമുകി,സുഹൃത്ത് നീതി ലഭിക്കൂ
എന്ത് പറയുന്നു?

Advertisement