എഡിറ്റര്‍
എഡിറ്റര്‍
ലേഖനത്തിന്റെ പേരില്‍ രാജി ബ്രിട്ടണിലും: കൊളോണിയലിസത്തെ അനുകൂലിച്ചുള്ള ലേഖനത്തില്‍ പ്രതിഷേധിച്ച് ബ്രിട്ടീഷ് ജേണലില്‍ കൂട്ടരാജി
എഡിറ്റര്‍
Wednesday 20th September 2017 12:56pm

ന്യൂദല്‍ഹി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ പിന്തുണച്ചുകൊണ്ട് സൗത്ത് ലൈവ് എഡിറ്റര്‍ ഇന്‍ ചീഫ് എഴുതിയ ലേഖനത്തോടുള്ള പ്രതിഷേധസൂചകമായി കഴിഞ്ഞ ദിവസം സൗത്ത് ലൈവ് എഡിറ്റോറിയല്‍ ടീം രാജിവെച്ചിരുന്നു. ഈ സംഭവത്തിന് സമാനമായ മറ്റൊരു സംഭവമാണ് ബ്രിട്ടണില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നത്.

യു.കെ അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തേഡ് വേള്‍ഡ് ക്വാര്‍ട്ടേളിയുടെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളാണ് മാനേജ്‌മെന്റ് നിലപാടില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. കേസ് ഫോര്‍ കൊളോണിയലിസം എന്ന ലേഖനം പ്രിസിദ്ധീകരിച്ചതില്‍ പ്രതിഷേധിച്ചാണ് എഡിറ്റോറിയല്‍ ടീമിന്റെ രാജി.

എഡിറ്റോറിയല്‍ ബോര്‍ഡുമായി യാതൊരു ചര്‍ച്ചയും നടത്താതെയാണ് ബ്രൂസ് ഗില്ലിയുടെ കേസ് ഫോര്‍ കൊളോണിയലിസം എന്ന ലേഖനം തേഡ് വേള്‍ഡ് ക്വാര്‍ട്ടേളിയില്‍ പ്രസിദ്ധീകരിച്ചതെന്നും അതില്‍ അങ്ങേയറ്റത്തെ നിരാശയുണ്ടെന്നും ഇവര്‍ രാജിക്കത്തില്‍ പറയുന്നു.


Dont Miss ജയരാജനെതിരെ അഴിമതി നിരോധന നിയമം നിലനില്‍ക്കില്ല; ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാനൊരുങ്ങി വിജിലന്‍സ്


ഇന്റര്‍നാഷണല്‍ എഡിറ്റോറിയല്‍ അംഗങ്ങള്‍ എന്ന നിലയില്‍ ഷാഹിദ് ഖാദറിന്റെ മെയിലില്‍ വന്ന ലേഖനം എഡിറ്റോറിയല്‍ ബോര്‍ഡിലേക്ക് അയക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് സെപ്തംബര്‍ 15 ന് തന്നെ ഈ ലേഖനം പ്രസിദ്ധീകരണ യോഗ്യമല്ലെന്ന് ഞങ്ങള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വീണ്ടും എഡിറ്റര്‍മാരുടെ പരിശോധനയ്ക്കെത്തിയ ലേഖനം രണ്ടാം വട്ടവും തള്ളിക്കളഞ്ഞു. ലേഖനം റിവ്യൂ ചെയ്യണമെന്ന ഞങ്ങളുടെ ആവശ്യം തള്ളിക്കളഞ്ഞുകൊണ്ട് മാനേജ്‌മെന്റ് ഇത് പ്രിസിദ്ധീകരിക്കുകയായിരുന്നു.

വായനക്കാരില്‍ നിന്നും എതിര്‍പ്പുണ്ടാകുമെങ്കിലും നിരീക്ഷണങ്ങള്‍ ഞങ്ങള്‍ എന്നും പ്രസിദ്ധീകരിക്കാറുണ്ട്. എന്നാല്‍ പ്രസിദ്ധീകരിച്ച ലേഖനവുമായി ഒരു ശതമാനം പോലും ഞങ്ങള്‍ യോജിക്കുന്നില്ല. അതുകൊണ്ട് തന്നെ എത്രയും പെട്ടെന്ന് തങ്ങള്‍ രാജിവെക്കുകയാണെന്നും ഇവര്‍ പറയുന്നു.

കഴിഞ്ഞ നാല്‍പ്പത് വര്‍ഷമായി എഡിറ്റോറിയല്‍ ബോര്‍ഡിന്റെ വിവിധ എഡിറ്റോറിയല്‍ ക്രമീകരണങ്ങളില്‍ പങ്കാളികളായി വരുന്നവരാണ് ഞങ്ങള്‍
40 വര്‍ഷമായി ജേണല്‍ സ്വീകരിച്ചുവരുന്ന തത്വാധിഷ്ഠിതമായ നിലപാടുകള്‍ക്ക് വിരുദ്ധമായതുകൊണ്ടും വിശ്വാസ്യതയെ ബാധിക്കുന്നതായതുകൊണ്ടുമാണ് ഈ തീരുമാനമെന്നും എഡിറ്റര്‍മാര്‍ രാജിക്കത്തില്‍ പറയുന്നു.

വ്യത്യസ്തമായ അഭിപ്രായങ്ങളും തുടര്‍ന്നുണ്ടാകുന്ന ജനാധിപത്യ സംവാദങ്ങളും പ്രോത്സാഹിപ്പിക്കണമെന്നതാണ് എഡിറ്റോറിയല്‍ ബോഡിന്റെ നയം. എന്നാല്‍ ഇത് അങ്ങനെയല്ല. ഒട്ടും വിശ്വാസത്യതയില്ലാത്തതാണ് പ്രസ്തുത ലേഖനം. കൊളോണിയലിസത്തിന്റെയും സ്വാമ്രാജ്യത്വ ശക്തികളുടെ ചൂഷണത്തേയും തെറ്റായ നയത്തേയും അവഗണിക്കുന്നതാണ് ലേഖനം. ഉള്ളടക്കത്തില്‍ നിലവാരമില്ലാത്ത ഒട്ടും സത്യസന്ധമല്ലാത്ത ഇത്തരം ലേഖനങ്ങള്‍ പിന്തുണക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും ഇവര്‍ രാജിക്കത്തില്‍ പറയുന്നു.

പാശ്ചാത്യ കോളനി ഭരണം ലോകത്തിന് ഗുണം ചെയ്യുകയാണ് എന്നും പക്ഷേ കൊളോണിയലിസത്തെ പലരും തെറ്റിദ്ധരിക്കപ്പെട്ടുവെന്നുമാണ് ലേഖനം പറഞ്ഞുവെച്ചത്. പശ്ചാത്യകോളനി ഭരണം എന്തുവിലകകൊടുത്തും തിരിച്ചുകൊണ്ടുവരണമെന്നും അതിനായുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്നുമായിരുന്നു ലേഖനം ആവശ്യപ്പെട്ടിരുന്നത്.

Advertisement