എഡിറ്റര്‍
എഡിറ്റര്‍
അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു
എഡിറ്റര്‍
Thursday 30th November 2017 8:31pm

 

കാണ്‍പൂര്‍: അജ്ഞാതരുടെ വെടിയേറ്റ് മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ഹിന്ദുസ്ഥാന്‍ പത്രത്തില്‍ റിപ്പോര്‍ട്ടറായ നവീന്‍ ആണ് കൊല്ലപ്പെട്ടത്.

ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. ബൈക്കിലെത്തിയ അജ്ഞാതര്‍ നവീനുനേരെ വെടിയുതിര്‍ക്കുകയായിരുന്നു. കൂടൂതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.


Also Read: ഗുജറാത്ത് ഭരിക്കുന്നത് അമിത് ഷാ, മുഖ്യമന്ത്രി വിജയ് രൂപാണി വെറും റബ്ബര്‍ സ്റ്റാമ്പാണെന്നും രാഹുല്‍ ഗാന്ധി


ഒരു മാസത്തിനിടെ രാജ്യത്ത് കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമ പ്രവര്‍ത്തകനാണ് നവീന്‍. ത്രിപുരയില്‍ സുദീപ് ദത്ത ഭൗമിക് എന്ന മാധ്യമപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് ഈ മാസം 22നാണ്.

വെസ്റ്റ് ബംഗാളില്‍ സെപ്തംബര്‍ 20 ന് ശന്തനു ഭൗമിക് എന്ന് മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടിരുന്നു. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടതിനുശേഷം മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള അതിക്രമങ്ങളില്‍ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു.

Advertisement