എഴുപത്തൊന്ന് സീറ്റിലേക്കുള്ള നീട്ടിയേറാണ് പൂഞ്ഞാറ്റിലെ ചായക്കടയില്‍ ലയിക്കാതെ കിടക്കുന്നത്: അരുണ്‍ കുമാര്‍
Daily News
എഴുപത്തൊന്ന് സീറ്റിലേക്കുള്ള നീട്ടിയേറാണ് പൂഞ്ഞാറ്റിലെ ചായക്കടയില്‍ ലയിക്കാതെ കിടക്കുന്നത്: അരുണ്‍ കുമാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 30th April 2022, 10:18 pm

കോഴിക്കോട്: മുസ്‌ലിങ്ങള്‍ക്കെതിരെ വിവാദ പരമാര്‍ശം നടത്തിയ പി.സി. ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ അരുണ്‍ കുമാര്‍. എഴുപത്തൊന്ന് സീറ്റിലേക്കുള്ള നീട്ടിയേറാണ് പൂഞ്ഞാറ്റിലെ ചായക്കടയില്‍ ലയിക്കാതെ കിടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ പ്രസ്താവന ഓര്‍മിപ്പിച്ച് അരുണ്‍ കുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു അരുണ്‍ കുമാറിന്റെ പ്രതികരണം.

‘ഒരു പരീക്ഷണമാണ്, തെറി വായിലെ അധോബുദ്ധിക്ക് ഒരു വര്‍ഗീയ സ്ഥോടന ശേഷിയുണ്ടോയെന്നുള്ള പരീക്ഷണം. റേപ്പിസ്റ്റ് ബാബുമാരുടെ ഫാന്‍സസോസിയേഷനപ്പുറം പിന്തുണ പൂഞ്ഞാറ്റിലെ വന്ധ്യംകരണവിദ്വാന് കിട്ടുമോ എന്ന് നോക്കിയതാണ്. എഴുപത്തൊന്ന് സീറ്റിലേക്കുള്ള നീട്ടിയേറാണ് പൂഞ്ഞാറ്റിലെ ചായക്കടയില്‍ ലയിക്കാതെ കിടക്കുന്നത്,’ അരുണ്‍ കുമാര്‍ ഫേസ്ബുക്കില്‍ എഴുതി.

അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയതിന്‍ പി.സി. ജോര്‍ജിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം ഫോര്‍ട്ട് പൊലീസാണ് കേസെടുത്തത്. ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങക്കെതിരെ
ഡി.ജി.പി അനില്‍കാന്തിന്റെ നിര്‍ദേശപ്രകാരണ് കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗ് ഉള്‍പ്പെടെയുള്ളവര്‍ നേരത്തെ ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.

ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ തിരുവനന്തപുരം അനന്തപുരിയില്‍ വെച്ച് നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി.സി. ജോര്‍ജിന്റെ വര്‍ഗീയ പരാമര്‍ശങ്ങള്‍.ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നുമായിരുന്നു പി.സി. ജോര്‍ജ് പറഞ്ഞത്.

യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് ഇതിനെതിരെ ഡി.ജി.പിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കിയിരിക്കുന്നത്.