പഴയ ടീമിനെ അടിച്ച് വാൽത്താട്ടിക്കൊപ്പം; വമ്പൻ നേട്ടത്തിൽ ഇംഗ്ലിസ്
Cricket
പഴയ ടീമിനെ അടിച്ച് വാൽത്താട്ടിക്കൊപ്പം; വമ്പൻ നേട്ടത്തിൽ ഇംഗ്ലിസ്
സുദേവ് എ
Saturday, 23rd May 2026, 10:57 pm

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ പഞ്ചാബ് കിങ്സിന് 197 റണ്‍സ് വിജയലക്ഷ്യം. ലഖ്‌നൗവിന്റെ തട്ടകമായ ഏകാന സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി ആറ് വിക്കറ്റ് നഷ്ടത്തിലാണ് 196 റണ്‍സ് സ്വന്തമാക്കിയത്.

മത്സരത്തില്‍ ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ലഖ്‌നൗ മികച്ച സ്‌കോര്‍ നേടിയത്. 44 പന്തില്‍ നിന്നും 72 റണ്‍സാണ് ഇംഗ്ലിസ് അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ഈ തകര്‍പ്പന്‍ പ്രകടനത്തിന് പിന്നാലെ ഒരു വമ്പന്‍ നേട്ടവും ഇംഗ്ലിസ് സ്വന്തമാക്കി. കഴിഞ്ഞ സീസണില്‍ താന്‍ കളിച്ച ടീമിനെതിരെ തന്നെയാണ് ഇംഗ്ലിസിന്റെ ഈ മികച്ച പോരാട്ടമെന്നതും ശ്രദ്ധേയമാണ്.

ഐപിഎല്ലില്‍ ഓപ്പണറെന്ന നിലയില്‍ ആദ്യ അഞ്ച് ഇന്നിങ്‌സില്‍ ഏറ്റവുമധികം ബൗണ്ടറി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ഇംഗ്ലിസിന് സാധിച്ചു. 44 ബൗണ്ടറികളാണ് താരം ആദ്യ ഇന്നിങ്‌സില്‍ അടിച്ചുകൂട്ടിയത്. മുന്‍ പഞ്ചാബ് കിങ്സ് ഓപ്പണര്‍ പോള്‍ വാല്‍ത്താട്ടിക്കൊപ്പമാണ് ഈ റെക്കോഡില്‍ ഇംഗ്ലിസുള്ളത്.

43 ബൗണ്ടറികള്‍ നേടിയ ക്രിസ് ലിന്‍, ജോണി ബെയര്‍സ്റ്റോ എന്നിവരെ മറികടന്നാണ് ഒന്നാമനായത്. ഓപ്പണറായി ആദ്യ അഞ്ച് ഇന്നിങ്‌സില്‍ 51 ബൗണ്ടറികള്‍ നേടിയ ലങ്കന്‍ ഇതിഹാസം മഹേല ജയവര്‍ധനയാണ് ഈ നേട്ടത്തില്‍ ഒന്നാമതുള്ളത്.

ഇംഗ്ലിസിന് പുറമെ എല്‍.എസ്.ജിക്ക് വേണ്ടി ആയുഷ് ബദോണി 18 പന്തില്‍ 43 റണ്‍സും നേടി മികച്ചു നിന്നു. 18 പന്തില്‍ അഞ്ച് ഫോറുകളും മൂന്ന് സിക്സുകളും അടക്കം 43 റണ്‍സാണ് താരം നേടിയത്.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച അബ്ദുല്‍ സമദും ടീമിന് മികച്ച ടോട്ടല്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 20 പന്തില്‍ പുറത്താവാതെ 37 റണ്‍സാണ് താരം സ്വന്തമാക്കിയത്. മൂന്ന് വീതം ഫോറുകളും സിക്സുകളുമാണ് സമദ് നേടിയത്.

പഞ്ചാബ് ബൗളിങ്ങില്‍ യുസ്വേന്ദ്ര ചഹല്‍, അസ്മത്തുള്ള ഒമര്‍സായി എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും മാര്‍ക്കോ യാന്‍സന്‍, ശശാങ്ക് സിങ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Josh Ingils set a huge record as a opener in ipl

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.