ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരം നാളെയാണ് (ജൂലൈ 14ന്). ബെര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റനാണ്. ടി-20 പരമ്പരയില്‍ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്താണ് ഇംഗ്ലണ്ട് ഏകദിനത്തിലും കളത്തിലിറങ്ങുന്നത്. ഹാരി ബ്രൂക്കിന്റെ ക്യാപ്റ്റന്‍സിയില്‍ വലിയ ആത്മവിശ്വാസത്തിലാണ് ത്രീ ലയണ്‍സ്.
ടി-20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തെയും മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറിയടിച്ച് തിളങ്ങിയ സൂപ്പര്‍ താരം ജോസ് ബട്‌ലറിന്റെ സാന്നിധ്യം ഇംഗ്ലണ്ടിന് മറ്റൊരു മുതല്‍ക്കൂട്ടാണ്. മാത്രമല്ല ഏകദനിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ കളത്തിലിറങ്ങുമ്പോള്‍ ഒരു തകര്‍പ്പന്‍ മൈല്‍സ്റ്റോണ്‍ സ്വന്തമാക്കാനുള്ള അവസരവും ബട്‌ലറിനുണ്ട്.
ഇംഗ്ലണ്ടിന് വേണ്ടി ഏകദിനത്തില്‍ 200ാം മത്സരത്തിനാണ് ബട്‌ലര്‍ കച്ചമുറുക്കുന്നത്. നിലവില്‍ 199 മത്സരങ്ങളിലെ 171 ഇന്നിങ്‌സില്‍ നിന്നും 5515 റണ്‍സാണ് ഇംഗ്ലണ്ടിന് വേണ്ടി താരം അടിച്ചുകൂട്ടിയത്.162* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരത്തിന്റെ പേരിലുണ്ട്.
അതേസമയം ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള പ്ലെയിങ് ഇലവന്‍ ഇംഗ്ലണ്ട് പുറത്തുവിട്ടിട്ടുണ്ട്. ജേക്കബ് ബേഥലും ബെന്‍ ഡക്കറ്റുമാണ് ഇംഗ്ലണ്ടിന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുന്നത്. സീനിയര്‍ ക്ലാസിക് ബാറ്റര്‍ ജോ റൂട്ടും ടീമിലുണ്ട്.
വില്‍ ജാക്‌സ്, ലിയാം ഡോസണ്‍, ആദില്‍ റഷീദ് എന്നിവര്‍ സ്പിന്‍ ബൗളിങ് ആക്രമണത്തിന് ആക്കം കൂട്ടാന്‍ ടീമിലിടം നേടിയിട്ടുണ്ട്. ഇതോടെ സ്പിന്നിന് അനുകൂലമായ പിച്ചായിരിക്കും ആദ്യ മത്സരത്തില്‍ ഒരുക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല പേസ് ആക്രമണത്തിന് ജോഫ്ര ആര്‍ച്ചറും ജോഷ് ടങ്ങും കരുത്ത് പകരും.
ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍
ജേക്കബ് ബേഥല്‍, ബെന്‍ ഡക്കറ്റ്, ജോ റൂട്ട്, ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജോസ് ബട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), സാം കറന്‍, ജോഫ്ര ആര്‍ച്ചര്‍, ലിയാം ഡോസണ്‍, ജോഷ് ടോങ്, ആദില്‍ റാഷിദ്
ടി-20 പരമ്പരയില്‍ നാണംകെട്ട തോല്‍വിയില്‍ നിന്നും കരകയറാന്‍ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് എന്ത് വിലകൊടുത്തും വിജയിച്ചേ മതിയാകൂ. ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ വിജയം സ്വന്തമാക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
Content Highlight: Jos Buttler Going To Complete 200 ODI Matches For England