ട്വന്റി 20 ലോകകപ്പില്‍ സൂപ്പര്‍ 12 പോരാട്ടത്തില്‍ ന്യൂസിലന്‍ഡിനെ പരാജയപ്പെടുത്തി ഇംഗ്ലണ്ട് വിജയിച്ചിരുന്നു. 20 റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നിര്‍ണായക മത്സരത്തില്‍ വിജയിച്ചതോടെ ഇംഗ്ലണ്ട് സെമി പ്രതീക്ഷ നിലനിര്‍ത്തി. ഗ്രൂപ്പ് ഒന്നില്‍ ഓസ്ട്രേലിയയെ മറികടന്ന് മുന്നിലാണിപ്പോള്‍ ഇംഗ്ലണ്ട്.
ജയത്തോടെ ഗ്രൂപ്പ് ഒന്നില്‍ നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയന്റുമായി ഇംഗ്ലണ്ട് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. ശ്രീലങ്കയ്ക്കെതിരായ അവസാന മത്സരത്തില്‍ വിജയിക്കാനായാല്‍ ഇംഗ്ലണ്ടിന് സെമി കളിക്കാം.
നിര്‍ണായക മത്സരത്തില്‍ മികച്ച പ്രകടനമാണ് ക്യാപ്റ്റന്‍ ബട്ലര് പുറത്തെടുത്തത്. 40 പന്തില്‍ 52 റണ്ണടിച്ചു. തുടക്കം പതുങ്ങിയതിന് ശേഷം ബട്ലര് പിന്നെ മിന്നും ബാറ്റിങ് പ്രകടനമാണ് പുറത്തെടുത്തത്. 47 പന്തില്‍ 73 റണ്ണെടുത്ത ഇംഗ്ലീഷ് ക്യാപ്റ്റന്‍ രണ്ട് സിക്സറും ഏഴ് ഫോറും നേടി. ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ബട്ട്ലര്‍- ഹെയ്ല്‍സ് ഓപ്പണിങ് സഖ്യം തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ ന്യൂസിലാന്‍ഡിന് 20 ഓവറില്‍ ആറ് വിക്കറ്റ് തന്നെ നഷ്ടപ്പെടുത്തി 159 റണ്സിലെത്തിക്കാനേ കഴിഞ്ഞുള്ളൂ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസ്ലാന്ഡ് നിരയില്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും ഗ്ലെന്‍ ഫിലിപ്പും ഒഴികെയുള്ളവര്‍ കളിമറന്നപ്പോള്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കിവീസിന് ആറു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
അതേസമയം, ഈ ഗ്രൂപ്പില്‍ തോറ്റെങ്കിലും അഞ്ച് പോയന്റുള്ള ന്യൂസീലന്‍ഡ് മികച്ച നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇംഗ്ലണ്ടിന്റെ ജയത്തോടെ ഓസ്ട്രേലിയയുടെ സെമി സാധ്യത അനിശ്ചിതത്വത്തിലാവുകയും ചെയ്തു.