എഡിറ്റര്‍
എഡിറ്റര്‍
ജോപ്പന്‍ റിമാന്‍ഡില്‍; കുറ്റക്കാര്‍ക്കെതിരെ നടപടി തുടരുമെന്ന് മുഖ്യമന്ത്രി
എഡിറ്റര്‍
Saturday 29th June 2013 9:22am

ummen@

തിരുവനന്തപുരം: ##സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ സ്റ്റാഫ് അംഗം ടെന്നി ജോപ്പനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

ജോപ്പനെ പത്തനംതിട്ട ജില്ലാ ജയിലിലേക്ക് അയച്ചു. 

Ads By Google

ഇന്നലെ ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ഓഫീസില്‍ അഞ്ച് മണിക്കൂറോളം നീണ്ട ചോദ്യംചെയ്തതിന് ശേഷം എ.ഡി.ജി.പി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് രേഖപ്പെടു ത്തുകയായിരുന്നു.

ഉച്ചക്ക് 12 മണിയോടെ തുടങ്ങിയ ചോദ്യം ചെയ്യല്‍ അവസാനിച്ചതിന് ശേഷം വൈകുന്നേരം ആറ് മണിയോടെയാണ് ജോപ്പന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോളാര്‍ തട്ടിപ്പില്‍ ജോപ്പന്റെ പങ്കിനെക്കുറിച്ച് തെളിവുകള്‍ ലഭിച്ചതായി എ.ഡി.ജി.പി ഹേമചന്ദ്രന്‍ വ്യക്തമാക്കി.

ജോപ്പനെതിരെ പത്തനംതിട്ട കോന്നി സ്വദേശി ശ്രീധരന്‍ നായരാണ് 40 ലക്ഷം രൂപ കബളിപ്പിച്ചതായി പരാതി നല്‍കിയത്. മുഖ്യപ്രതി സരിത നായരുമായി ചേര്‍ന്ന് ജോപ്പന്‍ സോളാര്‍ പാനല്‍ സ്ഥാപിക്കാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് അറസ്റ്റ് ചെയ്തത്.

അതേസമയം സോളാര്‍ കേസില്‍ കുറ്റക്കാര്‍ക്കെതിരെയുള്ള നടപടി തുടരുമെന്ന് മുഖ്യമന്ത്രി ##ഉമ്മന്‍ ചാണ്ടി അറിയിച്ചു.

അന്വേഷണം നീതിപൂര്‍വ്വമായിരിക്കും. കുറ്റക്കാര്‍ക്ക് നിയമപരിരക്ഷ ലഭിക്കില്ല. അവര്‍ ശിക്ഷിക്കപ്പെടുക തന്നെ ചെയ്യും. എന്നാല്‍ കുറ്റക്കാരല്ലാത്തവരെ ബലിയാടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോളാര്‍ കേസിലെ എല്ലാ സത്യവും വൈകാതെ പുറത്തുവരുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

Advertisement