പരാതി നല്‍കാനായി സ്റ്റേഷനിലെത്തിയ യുവതിയോട് പണം മാത്രമല്ല സുഖവും തരാമെന്ന് എസ്.ഐ: ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ആശുപത്രിലാക്കിയെന്നും യുവതിയുടെ പരാതി
Daily News
പരാതി നല്‍കാനായി സ്റ്റേഷനിലെത്തിയ യുവതിയോട് പണം മാത്രമല്ല സുഖവും തരാമെന്ന് എസ്.ഐ: ചോദ്യം ചെയ്ത ഭര്‍ത്താവിനെ മര്‍ദ്ദിച്ച് ആശുപത്രിലാക്കിയെന്നും യുവതിയുടെ പരാതി
ന്യൂസ് ഡെസ്‌ക്
Monday, 14th November 2016, 12:26 pm

 


തന്നെ കടന്നുപിടിക്കാന്‍ വന്ന മൊബൈല്‍ ഷോപ്പുടമയ്‌ക്കെതിരെ പരാതിയുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയപ്പോള്‍ പണം വേണോ എന്ന് എസ്‌.ഐ ചോദിച്ചു. “പണം മാത്രമല്ല സുഖവും തരാം,


കോലഞ്ചേരി: തൊടുപുഴ പോലീസില്‍ പരാതിയുമായി ചെന്ന യുവതിയോട് എസ്.ഐ ലൈംഗികചുവയുടെ വാക്കുകളോടെ സംസാരിച്ചെന്ന് പരാതി.

തൊടുപുഴ സ്വദേശി ജോളി വെറോണിയാണ് പൊലീസിന്റെ ക്രൂരപീഡനത്തെ തുടര്‍ന്ന് താനും കുടുംബവും ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്.

തന്നെ കടന്നുപിടിക്കാന്‍ വന്ന മൊബൈല്‍ ഷോപ്പുടമയ്‌ക്കെതിരെ പരാതിയുമായാണ് പൊലീസ് സ്റ്റേഷനിലെത്തിയത്. സ്റ്റേഷനിലെത്തിയപ്പോള്‍ പണം വേണോ എന്ന് എസ്‌ഐ ചോദിച്ചു. “പണം മാത്രമല്ല സുഖവും തരാം, ക്വാര്‍ട്ടേഴ്‌സിലേക്ക് പോര്” എന്നായിരുന്നു എസ്.ഐയുടെ പ്രതികരണമെന്നും യുവതി ഫേസ്ബുക്കിലൂടെ ആരോപിക്കുന്നു.

ഇത് ചോദ്യം ചെയ്തതിന് രോഗിയായ ഭര്‍ത്താവിനെ പൊലീസ് ആക്രമിച്ച് ആശുപത്രിയിലാക്കി. പിന്നീട് ഗുരുതരാവസ്ഥയിലായ ഭര്‍ത്താവിനെ കോലഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിച്ചെന്നും, രണ്ട് ദിവസം ഐ.സി.യുവിലായിരുന്നെന്നും യുവതി പറയുന്നു. ആശുപത്രിയില്‍ നിന്നും ഇറങ്ങിയാല്‍ ഈ ലോകത്ത് ഇനി ജീവിക്കില്ലെന്നും യുവതി ഫേസ്ബുക്ക് പോസറ്റില്‍ പറയുന്നു.

കഴിഞ്ഞ വ്യാഴാഴ്ച തൊടുപുഴ ടൗണിലായിരുന്നു സംഭവം നടന്നത്. മൊബൈലില്‍ ചാര്‍ജ് തീര്‍ന്നതിനെ തുടര്‍ന്നാണ് ജോളി വെറോണിയെന്ന വീട്ടമ്മ, സൈറ മൊബൈല്‍സില്‍ ചാര്‍ജ് ചെയ്യാനായി പോയത്. ഫോണ്‍ കുത്തിവെക്കാന്‍ സഹായിച്ച കടക്കാരന്‍ തന്നോട് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്ന് ജോളി ആരോപിക്കുന്നു

അകത്ത് കയറിവന്നാല്‍ ഫോണ്‍ മാത്രമല്ല, നിന്നേയും ചാര്‍ജ് ചെയ്യാമെന്നാണ് അന്‍പത് വയസോളം പ്രായമുള്ള കടക്കാരന്‍ പറഞ്ഞതെന്നും യുവതി ആരോപിക്കുന്നു. തന്നോട് അശ്ലീലം പറയുകയും കടന്ന് പിടിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നും യുവതി പറഞ്ഞു. സി.പി.ഐ.എം പ്രവര്‍ത്തകരാണ് ജോളിയും റജിയും.

അതേസമയം  മൊബൈല്‍ ഷോപ്പിലെ പരാതിയുമായി ബന്ധപ്പെട്ട് ജോളിയും ഭര്‍ത്താവും സ്‌റ്റേഷനിലെത്തിയിരുന്നുവെന്ന് തൊടുപുഴ എസ്.ഐ ജോബിന്‍ ആന്റണി് പറഞ്ഞു. ജോളിയുടെ പരാതി താന്‍ കേട്ടുകൊണ്ടിരിക്കെ ഭര്‍ത്താവ് നീതി വേണമെന്ന് പറഞ്ഞ് സ്റ്റേഷനിലേക്ക് ഓടിക്കയറുകയായിരുന്നു.

ഇയാള്‍ക്ക് ന്യൂറോ സര്‍ജറി കഴിഞ്ഞിരുന്നുവെന്ന് ഭാര്യ പറഞ്ഞതിനാല്‍, പിന്നീട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ നിന്നും കോലഞ്ചേരി ആശുപത്രിയിലേക്ക് പോകാനുള്ള ആംബുലന്‍സ് താനാണ് ഏര്‍പ്പാട് ചെയ്തുകൊടുത്തതെന്നും എസ്.ഐ പറയുന്നു.

ജോളി പരാതി വാക്കാല്‍ പറഞ്ഞിരുന്നു, എഴുതി നല്‍കാന്‍ ആവശ്യപ്പെട്ടു. അപ്പോളായിരുന്നു നീതി വേണം എന്ന് ആക്രോശിച്ചുകൊണ്ട് ഭര്‍ത്താവ് സ്‌റ്റേഷനിലേക്ക് ഇരച്ചുകയറിയതെന്നും ജോബിന്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് അവര്‍ക്ക് പരാതി നല്‍കാനായില്ലെന്നും, ഇതിനാല്‍ കേസെടുത്തിട്ടില്ലെന്നും ജോബിന്‍ വ്യക്തമാക്കി.