'നിങ്ങള്‍ അന്വേഷിച്ച ജോണി വാക്കറിലെ കുട്ടപ്പായി ഇവിടെയുണ്ട്, ഇങ്ങ് ജപ്പാനില്‍'
Malayalam Cinema
'നിങ്ങള്‍ അന്വേഷിച്ച ജോണി വാക്കറിലെ കുട്ടപ്പായി ഇവിടെയുണ്ട്, ഇങ്ങ് ജപ്പാനില്‍'
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 17th July 2020, 2:50 pm

മമ്മൂട്ടിയെ നായകനാക്കി 1992 ല്‍ ജയരാജ് സംവിധാനം ചെയ്ത സൂപ്പര്‍ഹിറ്റ് ചിത്രമായിരുന്നു ‘ജോണി വാക്കര്‍’. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ തയ്യാറെടുപ്പിലാണെന്നും ജോണി വാക്കറില്‍ മമ്മൂട്ടി അവതരിപ്പിച്ച കഥാപാത്രത്തിന്റെ സഹായി ആയിരുന്ന ‘കുട്ടപ്പായി’ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചായിരിക്കും രണ്ടാംഭാഗമെന്നും കഴിഞ്ഞവര്‍ഷം ജയരാജ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുന്‍പ് മലയാള സിനിമാ പ്രേമികളുടെ ഫേസ്ബുക്ക് കൂട്ടായ്മയായ മലയാളം മൂവി ആന്‍ഡ് മ്യൂസിക് ഡാറ്റാബേസില്‍ ജോണിവാക്കറിലെ കുട്ടപ്പായി ഇപ്പോഴെവിടെയാണെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നു. ആ കഥാപാത്രം ചെയ്ത നടന്‍ ആരാണെന്നും അദ്ദേഹത്തിന്റെ സ്വദേശം എവിടെയാണെന്നുമൊക്കെ ചിലര്‍ അന്വേഷിച്ചു. പലരും പല പേരുകളും അദ്ദേഹത്തിന്റേതായി പറഞ്ഞു. ഒടുവില്‍ കുട്ടപ്പായിയെ കണ്ടെത്തിയിരിക്കുകയാണ് ആരാധകര്‍.

കുട്ടപ്പായി ആയി വേഷമിട്ടത് നീലകണ്ഠന്‍ എന്ന ബാലതാരമാണ്. തമിഴ്‌നാട് സ്വദേശിയായിരുന്നു ഇദ്ദേഹം. ഇപ്പോള്‍ ജപ്പാനില്‍ ഡാന്‍സ് മാസ്റ്ററായി ജോലി ചെയ്യുകയാണ് താരം.

ജോണി വാക്കറില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിനൊപ്പം കട്ടക്ക് നില്‍ക്കുന്ന രസകരമായ ഒരു കഥാപാത്രമായിരുന്നു കുട്ടിപ്പായിയുടേത്. ചെറുപ്പക്കാരനായ ഒരു നാടന്‍ കഥാപാത്രം. ജോണിയുടെ കഥാപാത്രത്തിന്റെയത്ര തന്നെ പ്രാധാന്യം ചിത്രത്തില്‍ കുട്ടപ്പായിക്കുമുണ്ടായിരുന്നു

ജോണി വാക്കര്‍ എന്ന സിനിമയുടെ ക്ലൈമാക്‌സില്‍ തന്റെ ഫാമിന്റെ താക്കോല്‍ കുട്ടപ്പായിയെ ഏല്‍പ്പിച്ചിട്ടാണ് ജോണി പോകുന്നത്. ജോണിയുടെ അസാന്നിധ്യത്തില്‍ കുട്ടപ്പായി അവിടെ ജീവിക്കുന്നത് എങ്ങനെയൈന്നും അദ്ദേഹത്തിന്റെ യാത്ര എങ്ങനെയാകുമെന്ന ആലോചനയുമാണ് രണ്ടാം ഭാഗത്തിലേക്ക് തന്നെ എത്തിച്ചതെന്ന് ജയരാജ് മുന്‍പ് ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ